ലോകത്തെ ഏറ്റവും പഴക്കംചെന്ന വനം അമേരിക്കയിൽ കണ്ടെത്തി ഗവേഷകർ. ന്യൂയോർക്കിലെ കെയ്‌റോയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ ഒരു ക്വാറിയിലാണ് ഭൂമിയിലെ ഏ​റ്റവും പുരാതനമെന്ന് കരുതുന്ന വനം കണ്ടെത്തിയത്. ഏകദേശം 385 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട് ഇതിനെന്ന് കരുതുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടുത്തെ പാറകളിൽ പുരാതന വൃക്ഷങ്ങളുടെ വേരുകളും കണ്ടെത്തി.ഈ വനത്തെ പറ്റി ഗവേഷണ സംഘത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നെങ്കിലും ഇവിടെ വളരുന്ന സസ്യങ്ങളുടെയും മരങ്ങളുടെയും കാലപ്പഴക്കം ഇത് ആദ്യമായിട്ടാണ് ശരിയായി നിർണയിക്കുന്നത്. ദിനോസറുകളുടെ കാലത്ത് നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പ്രാചീന സസ്യങ്ങളുടെ ശേഷിപ്പുകളും ഇവിടെ കാണാം.


ഏകദേശം 400 കിലോമീ​റ്റർ വിസ്തൃതിയുള്ള പ്രദേശമായിരുന്നു ഒരിക്കൽ ഇവിടം എന്ന് യുഎസിലെ ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റിയിലെയും വെയിൽസിലെ കാർഡിഫ് യൂണിവേഴ്സിറ്റിലെയും ഗവേഷകർ കണക്കാക്കുന്നു. 2019 മുതൽ പ്രദേശത്ത് പഠനങ്ങൾ തുടരുകയായിരുന്നു. നിലവിൽ ആമസോൺ മഴക്കാടുകളും ജപ്പാനിലെ യകുഷിമ വനവുമാണ് അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വനങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.