വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ വിശദീകരണം. ഒരു വിമാന അപകടത്തിൽ  പ്രിഗോഷിന്‍ കൊല്ലപ്പെട്ടു എന്നാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള ത്വെര്‍ മേഖലയില്‍ വച്ചാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന്‍ റഷ്യയില്‍ അട്ടിമറി നീക്കം നടത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം റഷ്യയുടെ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയമാണ് ഈ സംഭവം സ്ഥിതീകരിച്ചത്. 
മോസ്‌കോയിലേക്ക് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന്  ആയിരുന്നു ആദ്യ സ്ഥിരീകരണം. പിന്നീട് വിമാനത്തില്‍ പത്ത് പേര്‍ ഉണ്ടായിരുന്നെന്നും അതില്‍ പ്രിഗോഷിനും ഉള്‍പ്പെട്ടിരുന്നെന്നും വ്യോമയാന മന്ത്രാലയം അറിയിക്കുകയായിരുന്നു.


വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തുപേരും കൊല്ലപ്പെട്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ പ്രധാന സൈനിക ശക്തിയായ വാഗ്നര്‍ ഗ്രൂപ്പിനെ നയിച്ചിരുന്നത് പ്രിഗോഷിനാണ്. എന്നാല്‍ റഷ്യന്‍ സൈന്യവുമായുള്ള അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ അട്ടിമറി ഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ