Viral video; റെസ്റ്റോറൻ്റ് ജീവനക്കാരിക്ക് `മിസ്റ്റർ ബീസ്റ്റ്` നൽകിയ ടിപ്പ് കണ്ടോ? ഇതാണ് കൊലമാസ് എന്ന് സോഷ്യൽ മീഡിയ
Mr.Beast viral video: റെസ്റ്റോറൻ്റ് ജീവനക്കാരിയായ ആമി എന്ന പെൺകുട്ടിയ്ക്കാണ് മിസ്റ്റർ ബീസ്റ്റ് ടൊയോട്ടയുടെ കറുത്ത നിറമുള്ള പുതിയ കാർ സമ്മാനിച്ചത്.
പ്രശസ്ത യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിക്ക് ടിപ്പായി പുതിയ കാർ നൽകിയെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് മിസ്റ്റർ ബീസ്റ്റ് പുതുതായി പങ്കുവെച്ചത്. തന്റെ വിവിധ ബിസിനസ്സ് സംരംഭങ്ങളുടെ ലോഗോയും ഈ വാഹനത്തിൽ പതിച്ചിട്ടുണ്ട്.
റെസ്റ്റോറൻ്റ് ജീവനക്കാരിയായ ആമി എന്ന പെൺകുട്ടിയ്ക്കാണ് മിസ്റ്റർ ബീസ്റ്റ് പുതിയ കാർ സമ്മാനിച്ചത്. ആമിയോട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ടിപ്പിനെക്കുറിച്ച് മിസ്റ്റർ ബീസ്റ്റ് ചോദിക്കുന്നത് വീഡിയോയിൽ കാണാം. 50 ഡോളർ എന്നാണ് ആമി ഇതിന് നൽകിയ മറുപടി. ഉടൻ തന്നെ ആരെങ്കിലും ഒരു കാർ ടിപ്പ് തന്നിട്ടുണ്ടോ എന്ന് മിസ്റ്റർ ബീസ്റ്റ് ആമിയോട് ചോദിച്ചു. തുടർന്ന് മിസ്റ്റർ ബീസ്റ്റ് ഒരു താക്കോൽ ആമിയുടെ കയ്യിൽ വെച്ച് കൊടുക്കുന്നുണ്ട്. പിന്നീട് മിസ്റ്റർ ബീസ്റ്റ് ആമിയെ പുറത്തേക്ക് കൊണ്ടുവന്ന് അവൾക്ക് നൽകാൻ പോകുന്ന പുതിയ കാർ കാണിച്ചു കൊടുക്കുന്നു.
ALSO READ: കനത്തമഴയിലും കാറ്റിലും കുഴിയിൽ അകപ്പെട്ട് ആനയും കുഞ്ഞും; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വൈറൽ
ടൊയോട്ടയുടെ കറുത്ത നിറത്തിലുള്ള വാഹനമാണ് മിസ്റ്റർ ബീസ്റ്റ് ആമിയ്ക്ക് സമ്മാനിച്ചത്. ഈ കാറിൻ്റെ വശങ്ങളിൽ മിസ്റ്റർ ബീസ്റ്റിൻ്റെ ചോക്ലേറ്റ് കമ്പനിയുടെ എംബ്ലം പതിപ്പിച്ചിട്ടുണ്ട്. കാർ കണ്ട് അമ്പരന്നു പോയ ആമി സന്തോഷത്താൽ തുള്ളിച്ചാടുന്നതും വൈറൽ വീഡിയോയിൽ കാണാം. മാർച്ച് 27നാണ് മിസ്റ്റർ ബീസ്റ്റിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നത്. 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ 11 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് മിസ്റ്റർ ബീസ്റ്റിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ, മിസ്റ്റർ ബീസ്റ്റിൻ്റെ ടിപ്പ് അത്ര ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഇതൊക്കെ വ്യൂസ് കിട്ടാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ലോകത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബറാണ് ജിമ്മി ഡൊണാൾഡ്സൺ ( മിസ്റ്റർ ബീസ്റ്റ് ). 139 മില്യൺ സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...