Zombie disease confirmed: സൂക്ഷിക്കുക...! അമേരിക്കയിൽ ‘സോംബി’ രോഗം സ്ഥിരീകരിച്ചു; മാനുകൾക്ക് പോസിറ്റീവ്, മനുഷ്യരിലേക്ക് പകരാൻ സാധ്യത
Zombie disease in America: അപകടകാരിയായ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യകയുണ്ടെന്നും, അതീവ്ര ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി
വാഷിംഗ്ടൺ: അമേരിക്കയിൽ സോംബി രോഗം സ്ഥിരീകരിച്ചു. മാനുകളിലാണ് സോംബി വൈറസ് പോസിറ്റീവ് ആയത്. അപകടകാരിയായ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യകയുണ്ടെന്നും, അതീവ്ര ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് രോഗം സ്ഥിതീകരിച്ചത്. പിന്നാലെ ഇവയെ വെടിവെച്ചു കൊന്നുവെന്നാണ് ലഭിക്കുന്ന സൂചന. നാഷണൽ പാർക്ക് സർവ്വീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സമീപത്ത് സ്ഥിതിചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും സോംബി രോഗം കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഹാർപസ് ഫെറിയിലും മാറ്റ് നാഷണൽ പാർക്കുപകളിലുമെല്ലാം മാനുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD) എന്നും അറിയപ്പെടുന്ന 'സോംബി ഡീർ ഡിസീസ്', മാൻ, എൽക്ക്, കരിബോ, റെയിൻഡിയർ, മൂസ് എന്നീ മൃഗങ്ങളുടെ ഒരു കൂട്ടമായ സെർവിഡുകളെ ബാധിക്കുന്ന ഒരു വൈറസ്ണ് രോഗമാണ്. ഇതുവരെ, യുഎസിലെ 31 സംസ്ഥാനങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ALSO READ: കോവിഡിന് സമാനമായ ലക്ഷണങ്ങൾ, പുതിയ വൈറസിന്‍റെ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD) എന്നും അറിയപ്പെടുന്ന 'സോംബി ഡീർ ഡിസീസ്', മാൻ, എൽക്ക്, കരിബോ, റെയിൻഡിയർ, മൂസ് എന്നീ മൃഗങ്ങളുടെ ഒരു കൂട്ടമായ സെർവിഡുകളെ ബാധിക്കുന്ന ഒരു വൈറസ്ണ് രോഗമാണ്. ഇതുവരെ, യുഎസിലെ 31 സംസ്ഥാനങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൃഗങ്ങളിൽ അസാധാരണമായ പെരുമാറ്റവും ലക്ഷണങ്ങളുമാണ് പ്രകടമാവുക. തലച്ചോറിൽ ആശയക്കുഴപ്പം, ക്ഷീണം, തുറിച്ച് നോട്ടം എന്നിങ്ങനെ കാണിക്കും.
തലച്ചോറിലും മറ്റ് ടിഷ്യൂകളിലും അടിഞ്ഞുകൂടുന്ന പ്രോട്ടീൻ (പ്രിയോൺ) മൂലമാണ് ഇത്തരത്തിൽ അസ്വസ്ഥതകൾ കാണിക്കുന്നത്. ഇത് വൈറസ് ബാധിച്ചവരിൽ ശാരീരികവും പെരുമാറ്റപരവുമായ മാറ്റങ്ങൾക്ക് കാരണമാകുന്നു. തളർച്ച, ഒടുവിൽ മരണം. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കുള്ള നേരിട്ടുള്ള സമ്പർക്കം വഴിയോ അല്ലെങ്കിൽ മലം, മണ്ണ് തുടങ്ങിയവയിലൂടെയുള്ള സമ്പർക്കത്തിലൂടെയോ ഇത് പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.