Death Sign: മരണത്തിന് മുമ്പ് സൂചനകൾ ലഭിക്കും, ഇത്തരം വിചിത്ര കാര്യങ്ങൾ സ്വപ്നം കാണും

ജീവിതത്തിലോ അല്ലെങ്കിൽ സ്വപ്നത്തിലോ  (Dreams) കാണുന്ന ചില വിചിത്രമായ അടയാളങ്ങൾ (Strange Sign) പലപ്പോഴും സാധാരണമല്ല മറിച്ച് അവ പ്രധാനപ്പെട്ട സംഭവങ്ങളെ സൂചിപ്പിക്കുന്നു. ചില സ്വപ്നങ്ങൾ മരണത്തെ സൂചിപ്പിക്കാറുമുണ്ട്  (Death Indication).  

Written by - Ajitha Kumari | Last Updated : Sep 17, 2021, 08:19 PM IST
  • മരണം വരുന്നതിനുമുമ്പ് സൂചനകൾ ലഭിക്കും
  • മഴവില്ല് സ്വപ്നങ്ങളിൽ കാണും
  • നിങ്ങളുടെ നിഴൽ നിങ്ങൾക്ക് കാണാൻ കഴിയില്ല
Death Sign: മരണത്തിന് മുമ്പ് സൂചനകൾ ലഭിക്കും, ഇത്തരം വിചിത്ര കാര്യങ്ങൾ സ്വപ്നം കാണും

എല്ലാവരും മരണത്തെ ഭയപ്പെടുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവെന്നത് വാസ്തവമാണ്. മരിക്കുമ്പോൾ അത് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് നിരവധി കണ്ടെത്തലുകളും പഠനങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. 

ധർമ്മ പുരാണങ്ങളിൽ മരണത്തെക്കുറിച്ചും അതിനു ശേഷമുള്ള ആത്മാവിന്റെ യാത്രയെക്കുറിച്ചും മരണത്തിന് മുമ്പുള്ള സൂചനകളെക്കുറിച്ചും (Indications) ധാരാളം എഴുതിയിട്ടുണ്ട്. മരണത്തിന് മുമ്പ് ലഭിക്കുന്ന സൂചനകളെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വപ്നങ്ങൾ ഇതിൽ വളരെ പ്രധാനമാണ്. മരണത്തെ സൂചിപ്പിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും സ്വപ്ന ശാസ്ത്രം  (Swapna Shastra) പറയുന്നു. മരണം അടുത്തുവെന്ന് സൂചിപ്പിക്കുന്ന അത്തരം സ്വപ്നങ്ങളെയും  (Dreams) സൂചനകളെയും കുറിച്ച് ഇന്ന് നമുക്കറിയാം.

Also Read: Ganesh Visarjan 2021: 3 ദിവസങ്ങൾക്ക് ശേഷം ഗണപതി നിമജ്ജനമാണ്, ശുഭ സമയവും ശരിയായ ആരാധനാ രീതിയും അറിയാം 

മരണത്തിന് മുമ്പ് ഇത്തരം സൂചനകൾ ലഭിക്കുന്നു

>> നിങ്ങൾ ഇങ്ങനൊരു സ്വപ്നം കണ്ടാൽ അതായത് തെളിഞ്ഞ പകൽ സമയത്ത് ആകാശത്ത് നക്ഷത്രങ്ങൾ അല്ലെങ്കിൽ മഴവില്ല് കാണുന്നുണ്ടെങ്കിൾ  ആ വ്യക്തിയുടെ മരണം അടുത്തെത്തിയെന്നു പറയാം.

>> സ്വപ്നത്തിൽ നിങ്ങൾ വലിയൊരു കുഴിയിൽ നിങ്ങളെത്തന്നെ കാണുകയും നിരന്തരം ശ്രമിച്ചിട്ടും നിങ്ങൾക്ക് ആ കുഴിയിൽ നിന്നും പുറത്തുവരാൻ കഴിയാതെയിരുന്നാൽ ഇത് മരണത്തിന് മുമ്പുള്ള ഒരു അടയാളമായിരിക്കാം.

Also Read: Career Remedies: ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടെങ്കിൽ തുളസികൊണ്ട് ഈ ഉപായം ചെയ്യുക, പ്രമോഷനോടൊപ്പം ശമ്പളവും വർദ്ധിക്കും! 

>> സ്വപ്നത്തിൽ മത്തങ്ങ, നാരങ്ങ, വെള്ളരി, തണ്ണിമത്തൻ എന്നിവ കഴിക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ ഇതും മരണത്തിന്റെ അടയാളമാണ്. ഒരുപക്ഷേ മരണം സംഭവിച്ചില്ലെങ്കിലും ആ വ്യക്തിക്ക് മരണതുല്യ കഷ്ടപ്പാട് ഉണ്ടാകും.   

>> വെള്ളത്തിലോ എണ്ണയിലോ നിങ്ങളുടെ  നിഴൽ നിങ്ങൾക്ക് കാണാൻ പറ്റുന്നില്ലെങ്കിൽ അവരുടെ മരണവും അടുത്തുവെന്ന് പറയാം.   

>> സ്വപ്നത്തിൽ ക്ഷേത്രത്തിൽ നിന്നോ കിടക്കയിൽ നിന്നോ കുതിരയിൽ നിന്നോ വീഴുന്നത് കണ്ടാൽ അവരുടെ മരണവും അടുത്തേണ് പറയാം. ജാതകത്തിലെ ഗ്രഹനില മോശമാകുമ്പോഴും ഇത്തരം സ്വപ്നങ്ങൾ വരാം.  അതുകൊണ്ടുതന്നെ ആ സമയം ഇവർ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.  

Also Read: Lal Kitab:ചെമ്പ് വള ധരിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്, എന്താണെന്ന് അറിയാം 

>> സ്വപ്നത്തിൽ നിങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു കഴുകൻ ചുറ്റിക്കറങ്ങുന്നത് കാണുന്നതും ദോഷകരമാണ്.

>> സ്വപ്നത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പതിനാറ് സ്ത്രീകളെ ചുവന്ന വസ്ത്രത്തിൽ കാണുകയോ ആ വ്യക്തി അവളുമായി ബന്ധം പുലർത്തുന്നത് കാണുകയോ ചെയ്താൽ അയാൾക്ക് ഉടന് മരണം സംഭവിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News