ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ചതുർത്ഥി ദിനത്തിൽ ഗണപതി പ്രതിഷ്ഠിച്ച ശേഷം ഗണപതി ബപ്പയെ അനന്ത് ചതുർദശിയിൽ (Anant Chaturdashi) വിടപറയുന്നു. ഗണപതി നിമജ്ജനം ഈ വർഷം സെപ്റ്റംബർ 19 ന് നടക്കും.
ഈ ദിവസം ബപ്പയുടെ വിഗ്രഹം കുളത്തിൽ നിമജ്ജനം ചെയ്യുന്നത് നല്ലതാണ്. നദികളിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നത് വെള്ളം മലിനമാക്കുന്നു. പഞ്ചാംഗ പ്രകാരം ഗണപതി നിമജ്ജനത്തിന് 5 ശുഭ സമയങ്ങളുണ്ട്. അതേസമയം ഈ ദിവസം ഞായറാഴ്ചയാണ് കൂടാതെ ധൃതി യോഗയും രൂപപ്പെടുന്നു. ഇതുകൂടാതെ ദിശ പടിഞ്ഞാറ് തുടരും അതിനാൽ ഈ ദിവസം ഏലക്ക കഴിച്ചതിനുശേഷം മാത്രം വീട്ടിൽ നിന്നും ഇറങ്ങുന്നത് ഉത്തമം.
ഗണപതി നിമജ്ജനത്തിന് പറ്റിയ ശുഭ മുഹൂർത്തം
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുള്ള നല്ല സമയം രാവിലെ 09:11 മുതൽ ഉച്ചയ്ക്ക് 12:21 വരെയാണ്. ഇതിനുശേഷം, ഉച്ചയ്ക്ക് 01:56 മുതൽ 03:32 വരെ ശുഭ സമയം ഉണ്ടാകും. അതേസമയം ഗണപതി നിമജ്ജനത്തിനുള്ള അഭിജിത്ത് മുഹൂർത്തം രാവിലെ 11:50 മുതൽ 12:39 വരെ ആയിരിക്കും. ബ്രഹ്മ മുഹൂർത്തം രാവിലെ 04:35 മുതൽ 05:23 വരെയും അമൃത് കാൽ രാത്രി 08:14 മുതൽ 09:50 വരെയുമാണ്. സെപ്റ്റംബർ 19 ന് രാഹുകാലം 04:30 മുതൽ വൈകുന്നേരം 6 വരെ തുടരും. ഈ സമയത്ത് വിഗ്രഹം നിമജ്ജനം ചെയ്യരുത്.
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യേണ്ട രീതി
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് മുമ്പ് ബപ്പയെ പുതിയ വസ്ത്രം ധരിപ്പിക്കുക. ഒരു പട്ടുതുണിയിൽ മോദകവും പണവും ദർഭ പുല്ലും വെറ്റിലയും കെട്ടി ആ കെട്ട് ഗണപതിയോടൊപ്പം വയ്ക്കുക. ഗണപതിക്ക് ആരതി ചെയ്ത് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമെന്ന് അപേക്ഷിക്കുക. അതിനുശേഷം മാന-സമ്മാനങ്ങളോടെ ഗണപതി ഭഗവാനെ വെള്ളത്തിൽ നിമജ്ജനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...