Makaravilakku 2024 | പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം- Live

Mon, 15 Jan 2024-6:54 pm,

Makaravilakku 2024 Time Place and Live Updates: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ജ്യോതി ആദ്യം തെളിഞ്ഞത് 6.47ന്.

Sabarimala Makaravilakku 2024: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം.

Latest Updates

  • ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ദർശനപുണ്യം നേടി ഭക്തലക്ഷങ്ങൾ.

  • തിരുവാഭരണം സന്നിധാനത്തെത്തി. അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തിയുള്ള മഹാദീപാരാധ അൽപ്പസമയത്തിനകം.

  • തിരുവാഭരണ ​ഘോഷയാത്ര ശരംകുത്തിയിലെത്തി. തിരുവാഭരണ പേടകങ്ങൾ. ദേവസ്വം ബോർഡ് അയ്യപ്പസേവാ സംഘവും ചേർന്ന് സ്വീകരിക്കുന്നു.

  •   തിരുവാഭരണഘോഷ യാത്ര ശബരീ പീഠത്തിൽ എത്തി, ഭക്തി സാന്ദ്രമായി സന്നിധാനം

  • തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകീട്ട് 6.30-ന്

  • തിരുവാഭരണ പേടകങ്ങൾ ശരംകുത്തിയിൽ വച്ച് സ്വീകരിക്കും

     

  • 10 വ്യൂ പോയിൻറുകളാണ് മകര വിളക്ക് ദർശനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്

  • 5 മണിക്ക് ശബരിമല നട തുറക്കും

  • Makaravilakku Darshan

    വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്

  • ജനുവരി 16 ന്  50000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യം. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60000 പേർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം.

  • 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link