Saturn retrograde: ശനിയുടെ വിപരീത ചലനം; ഇന്ന് മുതൽ 5 മാസത്തേക്ക് ഈ രാശിക്കാർക്ക് കഷ്ടകാലം!

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ​ഗ്രഹമാണ് ശനി. കര്‍മ ഫല ദാതാവ് എന്നറിയപ്പെടുന്ന ശനി ഇന്ന് മുതൽ വിപരീത ദിശയില്‍ ചലിക്കാന്‍ തുടങ്ങും. കുംഭ രാശിയിൽ സംക്രമിച്ച ശനിയുടെ വിപരീത ചലനം നവംബർ 15 വരെ തുടരും.

 

Shani Vakri unlucky zodiacs: ശനിയുടെ വിപരീത ചലനം ചില രാശിക്കാരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ കൊണ്ടുവരും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം. 

1 /6

ഇടവം: ശനിയുടെ വിപരീത ചലനം മൂലം ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. പ്രധാനപ്പെട്ട ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിയിൽ അശ്രദ്ധ പാടില്ല. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ ഭയപ്പെടാതെ മുന്നോട്ടുപോകുക.  ഉത്തരവാദിത്തങ്ങൾ നിറവേറ്റുക. പണം കൊണ്ട് റിസ്ക് കൂടുതലുള്ള ഒരു കാര്യവും ചെയ്യരുത്.  

2 /6

മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതത്തിൽ ശനിയുടെ വിപരീത ചലനം വലിയ മാറ്റങ്ങൾ വരുത്തും. ഇവർക്ക് സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ അൽപ്പം നിയന്ത്രിക്കുകയും വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങൾ തേടുകയും ചെയ്യുക. ബിസിനസുകാരും നിക്ഷേപകരും കരുതലോടെ വേണം മുന്നോട്ട് പോകാൻ.  

3 /6

ചിങ്ങം: വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും മുതിർന്നവരുടെയോ അടുപ്പമുള്ള വ്യക്തികളുടെയോ ഉപദേശം തേടുന്നത് നല്ലതാണ്. ജോലിയിൽ ഇവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഓഫീസിൽ അധിക ചുമതലകൾ ലഭിക്കും. ജോലികൾ പൂർത്തീകരിക്കുന്നതിന് അൽപ്പം കാലതാമസമുണ്ടാകാം. സാമ്പത്തിക സ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.  

4 /6

തുലാം: ശനിയുടെ വിപരീത ചലനം തുലാം രാശിക്കാരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരുപാട് ആശയക്കുഴപ്പങ്ങൾ സംഭവിച്ചേക്കാം. ജോലികൾ പൂർത്തീകരിക്കുന്നതിന് ചില തടസ്സങ്ങൾ ഉണ്ടാകാം. ചെലവ് നിയന്ത്രിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.  

5 /6

ധനു: ശനിയുടെ വക്ര​ഗതിയിലുള്ള ചലനം ധനു രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഇവരുടെ ജീവിതത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ക്ഷമയും ശാന്തതയും പുലർത്തുക. പണം ചിലവാക്കുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുന്നത് നല്ലതാണ്.  

6 /6

മകരം: മകരം രാശിക്കാർക്ക് ശനിയുടെ വിപരീത ചലനം പല ഉയർച്ച താഴ്ചകളും വരുത്തും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ ക്ഷമ ആവശ്യമാണ്. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക. വലിയ തുക നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. 

You May Like

Sponsored by Taboola