ബദാം, കശുവണ്ടി, ഈന്തപ്പഴം, ആപ്രിക്കോട്ട്, ഉണങ്ങിയ അത്തിപ്പഴം, ഉണക്കമുന്തിരി, പിസ്ത, വാൽനട്ട് തുടങ്ങിയവ നട്സ് വിഭാഗത്തിൽ ഉൾപ്പെടുന്നു.
നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നൽകുന്നു.
വാൽനട്ട് രുചികരവും പോഷകസമ്പുഷ്ടവുമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും.
ഉണക്കമുന്തിരി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.
കശുവണ്ടി പോഷക സമ്പുഷ്ടമാണ്. ആരോഗ്യകരമായ കൊഴുപ്പിൻറെ മികച്ച ഉറവിടമാണ് അണ്ടിപ്പരിപ്പ്.
ബദാം പോഷകങ്ങളാൽ സമ്പന്നമാണ്. ഓർമ്മശക്തി മികച്ചതാക്കുന്നതിന് ദിവസവും ബദാം കഴിക്കുന്നത് ഗുണം ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)