Shukra Gochar: ശുക്രൻ മീനരാശിയിലേക്ക് സൃഷ്ടിക്കും മാളവ്യ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം പുരോഗതിയും!

Venus Transit In Pisces 2024: പുതുവർഷത്തിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കും ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.

Written by - Ajitha Kumari | Last Updated : Dec 22, 2023, 01:07 PM IST
  • പുതുവർഷത്തിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കും
  • ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും
  • ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്
Shukra Gochar: ശുക്രൻ മീനരാശിയിലേക്ക് സൃഷ്ടിക്കും മാളവ്യ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം പുരോഗതിയും!

Malavya Rajyog 2024: വർഷം 2024 ആരംഭിക്കാൻ ഇനി ദിനങ്ങൾ മാത്രം. പുതുവർഷത്തിൽ പല വലിയ ഗ്രഹങ്ങളും അവരുടെരാശി മറ്റും ഇത്  12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. ശുക്രനെ സമ്പത്തിന്റെ ദാതാവ് എന്നാണ് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഐശ്വര്യദാതാവായ ശുക്രൻ 2024 ൽ മാളവ്യരാജയോഗം സൃഷ്ടിക്കും. ശുക്രൻ അതിന്റെ ഉന്നത രാശിയായ മീനരാശിയിൽ പ്രവേശിക്കുമ്പോൾ ഈ യോഗമുണ്ടാകും. ഈ കാലയളവിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. അത് ആരൊക്കെയെന്ന് അറിയാം...

Also Read: വൈകുണ്ഠ ഏകാദശി വ്രതമെടുത്തോളൂ... പാപങ്ങൾ കെട്ടടങ്ങും, ജീവിതം മാറിമറിയും

ഇടവം (Taurus):  മീനരാശിയിൽ ശുക്രന്റെ സംക്രമണം സൃഷ്ടിക്കും മാളവ്യ രാജയോഗം. ഈ കാലയളവിൽ മാളവ്യ രാജയോഗം ഈ രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ അധിപനായ ശുക്രൻ നിങ്ങളുടെ രാശിയുടെ വരുമാന ഭവനം സന്ദർശിക്കാൻ പോകുന്നു എന്ന പറയാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, ഇത് പുരോഗതിയിലേക്കുള്ള വാതിലുകൾ തുറക്കും. പഴയ നിക്ഷേപങ്ങൾ ഈ സമയത്ത് ശുഭകരമാകും.ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.

Also Read: ഇവരാണ് 2023 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വനിതകൾ, ആരൊക്കെ? അറിയാം...

ധനു (Sagittarius): മീനരാശിയിൽ ശുക്രന്റെ സംക്രമണത്തിലൂടെ മാളവ്യ രാജയോഗം രൂപപ്പെടും. ധനു രാശിക്കാർക്ക് ഇത് നല്ല ദിവസങ്ങളുടെ തുടക്കം കുറിക്കും. നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഭൗതിക സന്തോഷം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് വാഹനം, വസ്തുവകകൾ എന്നിവയുടെ ആനന്ദം ലഭിക്കും. പൂർവിക സ്വത്ത് ആസ്വദിക്കാം. നിങ്ങളുടെ രാശിചിഹ്നത്തിന്റെ ആറാമത്തെയും പതിനൊന്നാമത്തെയും വീടിന്റെ അധിപൻ ശുക്രനാണ്.   അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. നിങ്ങളുടെ കരിയറിൽ ഒന്നിനുപുറകെ ഒന്നായി നിങ്ങൾ വിജയിച്ചുകൊണ്ടേയിരിക്കും. ഈ സമയം ബിസിനസുകാർക്ക് ഗുണകരവും നല്ല ലാഭവും ഉണ്ടാകും.

Also Read: Guru Shukra Yuti: വ്യാഴ-ശുക്ര സംഗമത്തിൽ ഗജലക്ഷ്മീ രാജയോഗം; ഇക്കൂട്ടർക്ക് 2024 ൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും

കർക്കടകം (Cancer): കർക്കടക രാശിയിലുള്ളവർക്ക് മാളവ്യ രാജയോഗം ശുഭകരമായിരിക്കും. നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ ഭാഗത്തുള്ളതിനാൽ നിങ്ങൾക്ക് നേട്ടങ്ങളും പുരോഗതിക്കുള്ള അവസരങ്ങളും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ചെറുതും വലുതുമായ യാത്രകൾ നടത്താം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News