Vaikunta Ekadashi 2023: വൈകുണ്ഠ ഏകാദശി വ്രതമെടുത്തോളൂ... പാപങ്ങൾ കെട്ടടങ്ങും, ജീവിതം മാറിമറിയും

Mokshada Ekadashi 2023: ദ്വാപരയുഗത്തില്‍ ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത്. അതുകൊണ്ടുതന്നെ ഈ ഏകാദശിയെ ഗീതാ ജയന്തി (Geetha Janthi) ദിനമായും കണക്കാക്കുന്നു.

Written by - Ajitha Kumari | Last Updated : Dec 22, 2023, 11:10 AM IST
  • ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് മോക്ഷദ ഏകാദശി
  • ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി എന്നും അറിയപ്പെടുന്നു
  • ഈ ദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിച്ചാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം
Vaikunta Ekadashi 2023: വൈകുണ്ഠ ഏകാദശി വ്രതമെടുത്തോളൂ...  പാപങ്ങൾ കെട്ടടങ്ങും, ജീവിതം മാറിമറിയും

Vaikunta Ekadashi 2022: ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് മോക്ഷദ ഏകാദശി.  ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിച്ചാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഇത് ഈ വർഷത്തെ അവസാന ഏകാദശി കൂടിയാണ്. 

Also Read: Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം

മാര്‍ഗശീര്‍ഷ മാസത്തിലെ പതിനൊന്നാം തീയതിയാണ് വൈകുണ്ഠ  ഏകാദശി ആഘോഷിക്കുന്നത്. ഈ ദിവസം ശ്രീ ഹരി വിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു. ദ്വാപരയുഗത്തില്‍ ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത്. അതുകൊണ്ടുതന്നെ ഈ ഏകാദശിയെ ഗീതാ ജയന്തി (Geetha Janthi) ദിനമായും കണക്കാക്കുന്നു. സ്വർഗവാതിൽ ഏകാദശി (Swargavathil Ekadashi) എന്നറിയപ്പെടുന്ന ഈ ദിനത്തിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികള്‍ക്ക് ശേഷം മറ്റൊരു വാതിലില്‍കൂടി പുറത്തു കടന്നാല്‍ സ്വര്‍ഗവാതില്‍ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. 

മോക്ഷദ ഏകാദശിയില്‍ വ്രതമെടുത്താല്‍ ഭക്തരുടെ എല്ലാ പ്രയാസങ്ങളും മാറുകയും പാപങ്ങള്‍ കെട്ടടങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം. മോക്ഷദ ഏകാദശിയില്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ ശുഭകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ഭാഗ്യം ഉണര്‍ത്തുകയും സന്തോഷവും സമൃദ്ധിയും നല്‍കുകയും ചെയ്യും. ഈ ദിനത്തെക്കുറിച്ച് മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. അതായത് ഭഗവാന്‍ കൃഷ്ണന്റെ സതീര്‍ത്ഥ്യനായിരുന്ന കുചേലന്റെ അവില്‍പ്പൊതി കഴിച്ച് ഭഗവാൻ കുചേലനെ കുബേരനാക്കിയ ദിനംകൂടിയാണ് വൈകുണ്ഠ ഏകാദശി. 

മോക്ഷദ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും ചെയ്യേണ്ട പ്രതിവിധികളും എന്തൊക്കെയെന്നും അറിയാം....

2023 ലെ അവസാന ഏകാദശിയായ മോക്ഷദ ഏകാദശി ഡിസംബര്‍ 22, 23 തീയതികളില്‍ ആഘോഷിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി ഡിസംബര്‍ 22 ന് രാവിലെ 8:16 ന് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 11 വരെ തുടരും. ഡിസംബര്‍ 22 ന് മോക്ഷദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 1:22 മുതല്‍ 3:25 വരെയാണ് വ്രതം തുറക്കാനുള്ള സമയം. ഡിസംബര്‍ 23 ന് അതായത് വൈഷ്ണവ ആചാരം പിന്തുടർന്ന് വ്രതമനുഷ്ഠിക്കുന്നവര്‍ ഡിസംബര്‍ 24 ന് രാവിലെ 9:14 ന് വ്രതം പൂര്‍ത്തിയാക്കണം.

ജീവിതത്തില്‍ നിങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍ മോക്ഷദ ഏകാദശിയില്‍ തുളസി ജപമാല ഉപയോഗിച്ച് 'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം ജപിച്ച് പാവപ്പെട്ടവര്‍ക്ക് പഴവും ഭക്ഷണവും പണവും നല്‍കുക. അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് കമ്പിളി വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ് പറയുന്നത്.  അതുപോലെ എത്ര കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നില്ലെങ്കില്‍ മോക്ഷദ ഏകാദശി നാളില്‍ 11 ആലിലകള്‍ കൊണ്ട് മാലയാക്കി ശനി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ഈ സമയത്ത്, 'ശം ഓം ശം നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക. ഇതോടെ എല്ലാ സാഹചര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമാകാന്‍ തുടങ്ങും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News