Monson Mavunkal Case: പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരനെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും

K Sudhakaran: മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം, മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം, കൂട്ടുകച്ചവടക്കാ‍ർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങൾ നേരത്തെ ചോദ്യം ചെയ്യലിൽ ഇഡി സുധാകരനോടു ചോദിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 09:29 AM IST
  • കെ.സുധാകരനെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും
  • രാവിലെ 11 മണിക്കു ഹാജരാകാനാണു ഇഡി നിർദേശം നൽകിയിരിക്കുന്നത്
  • അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്
Monson Mavunkal Case: പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരനെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്കു ഹാജരാകാനാണു ഇഡി നിർദേശം നൽകിയിരിക്കുന്നത്. അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാനും ഇഡി സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: മോൻസൺ മാവുങ്കൽ കേസ്; ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യംചെയ്തു, സാമ്പത്തിക ഇടപാടില്ലെന്ന് നടി

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ടു സുധാകനരെ ആഗസ്റ്റിൽ ഇഡി ഒൻപതു മണിക്കൂറുകളോളം വിശദമായി ചോദ്യം ചെയ്തിരുന്നു.  ശേഷം ആഗസ്റ്റ് 30 ന് ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഇഡിക്ക് സുധാകരൻ കത്ത് നൽകുകയായിരുന്നു.  മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം, മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം, കൂട്ടുകച്ചവടക്കാ‍ർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങൾ നേരത്തെ ചോദ്യം ചെയ്യലിൽ ഇഡി സുധാകരനോടു ചോദിച്ചിരുന്നു.

Also Read: രാഹു സംക്രമണം: ഈ രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കം!

സുധാകരനു പുറമെ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരും കേസിലെ പ്രതികളാണ്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇടപെടുമെന്നും. ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് പരാതി. കേസിൽ  കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ഭാര്യയേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News