Rahu Gochar 2023: രാഹു സംക്രമണം: ഈ രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കം!

Rahu Gochar 2023 in Meen: ജ്യോതിഷത്തിൽ ക്രൂര ഗ്രഹമെന്ന് കണക്കാക്കുന്ന രാഹു ഈ വർഷം സംക്രമിക്കാൻ പോകുകയാണ്. പാപഗ്രഹമായ രാഹുവിൻറെ സംക്രമണത്തിലൂടെ ചിലരുടെ മോശം ദിനങ്ങൾ അവസാനിക്കുകയും ഭാഗ്യം തെളിയുകയും ചെയ്യും.  

Written by - Ajitha Kumari | Last Updated : Sep 11, 2023, 08:50 AM IST
  • രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളാണ്
  • ഇവയെ ക്രൂരവും പാപവുമായ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്
  • രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളാണ്. ഇവയെ ക്രൂരവും പാപവുമായ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്
Rahu Gochar 2023: രാഹു സംക്രമണം: ഈ രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കം!

Rahu Transit 2023 effects: രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളാണ്. ഇവയെ ക്രൂരവും പാപവുമായ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ രാഹു അല്ലെങ്കിൽ കേതു അശുഭ സ്ഥാനത്ത് നിന്നാൽ ആ വ്യക്തി ജീവിതത്തിൽ വളരെയധികം കഷ്ടതകൾ അനുഭവിക്കുമെന്നാണ്. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വറം. രാഹു ക്രൂര സ്വഭാവമുള്ള ഗ്രഹമാണെന്നാണ് പി[പൊതുവെ പറയുന്നതെങ്കിലും രാഹുവും ശുഭ ഫലങ്ങൾ നൽകാറുണ്ട്. രാഹു ശുഭഫലങ്ങൾ നൽകിയാൽ ഭാഗ്യം പ്രകാശിക്കുകയും രാജാവിനെപ്പോലെയുള്ള ജീവിതം ആ വ്യക്തിക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. രാഹു, കേതു ഗ്രഹങ്ങൾ എപ്പോഴും വക്രഗതിയിൽ നീങ്ങുകയും ഒന്നര വർഷത്തിനുള്ളിൽ രാശികൾ മാറുകയുമാണ് ചെയ്യാറ്.  ഈ വർഷം ഒക്ടോബർ 30 ന് രാഹു മേടം വിട്ട് മീന രാശിയിൽ പ്രവേശിക്കും. രാഹു സംക്രമം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് അത് കൂടുതൽ അനുഗ്രഹമായിരിക്കും.  ഇവർക്ക് ഈ സമയം വലിയ പുരോഗതിയും ബഹുമാനവും ലഭിക്കും ഒപ്പം സമ്പത്തും.  ആ 3 രാശികൾ ഏതൊക്കെ? അറിയാം...

Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി ഒപ്പം പുരോഗതിയും!

ഇടവം (Taurus): രാഹുവിന്റെ സംക്രമത്തിലൂടെ ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇത്തരക്കാർക്ക് എല്ലാ മേഖലയിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് പുരോഗതി, വരുമാനം വർദ്ധിക്കും, നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും, പദ്ധതികൾ പൂർത്തിയാകും, വിദേശയാത്രയ്ക്ക് അവസരം ലഭിക്കും,  ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും, രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് മികച്ച വിജയം നേടാൻ കഴിയും.

കന്നി (Virgo): രാഹുവിന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. പെട്ടെന്ന് ലഭിക്കുന്ന പണം സാമ്പത്തിക ശക്തി ഉയർത്തും. ഉയർന്ന സ്ഥാനമുള്ളവരുമായി സമ്പർക്കം പുലർത്തും. ആളുകളുമായുള്ള ബന്ധം മെച്ചപ്പെടും. നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലി നന്നായി നടക്കും. നിങ്ങൾ പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ ഒന്ന് ജാഗ്രത പാലിക്കുക.

Also Read: Gajalakshmi Rajayoga: വ്യാഴത്തിന്റെ വക്രഗതി സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് രാഹുവിന്റെ സംക്രമം ഗുണം ചെയ്യും. ജോലിയിൽ നിങ്ങളുടെ സ്ഥാനം ശക്തമാകും, വ്യക്തിത്വം മെച്ചപ്പെടും, നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കടബാധ്യത നിങ്ങളുടെ തലയിൽ നിന്ന് ഒഴിഞ്ഞുപോകും, ആരോഗ്യം മെച്ചപ്പെടും, ദൂരയാത്രയ്ക്ക് സാധ്യത, ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News