മോൻസൺ മാവുങ്കൽ കേസ്; ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യംചെയ്തു, സാമ്പത്തിക ഇടപാടില്ലെന്ന് നടി

 മോൺസൻ തട്ടിപ്പുകാരനാണെന്നു അറിയില്ലായിരുന്നെന്നും നടി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 06:25 AM IST
  • കോർഡിനേറ്റർ വഴിയും പിന്നീട് മോൻസൺന്റെ സ്റ്റാഫ് വഴിയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു.
  • കോവിഡിനെ തുടർന്ന് നേരത്തെ ബുക്ക് ചെയ്ത പരിപാടികൾ മാറ്റി വയ്ക്കേണ്ടി വന്നു.
  • അപ്പോഴാണ് മോൻസൺന്റെ വീട്ടിൽ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇ.ഡിയോട് പറഞ്ഞു.
മോൻസൺ മാവുങ്കൽ കേസ്; ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യംചെയ്തു, സാമ്പത്തിക ഇടപാടില്ലെന്ന് നടി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ മോൻസനുമായുള്ള ബന്ധം കലാകാരിയെന്ന നിലയിൽ മാത്രമാണെന്ന് ശ്രുതി വ്യക്തമാക്കി. 

ഇയാളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ല. മോൺസൻ തട്ടിപ്പുകാരനാണെന്നു അറിയില്ലായിരുന്നെന്നും നടി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Also Read: Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്

കോർഡിനേറ്റർ വഴിയും പിന്നീട് മോൻസൺന്റെ സ്റ്റാഫ് വഴിയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് നേരത്തെ ബുക്ക് ചെയ്ത പരിപാടികൾ മാറ്റി വയ്ക്കേണ്ടി വന്നു. അപ്പോഴാണ് മോൻസൺന്റെ വീട്ടിൽ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇ.ഡിയോട് പറഞ്ഞു.

Also Read: Monson Mavunkal : മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസിൽ സൈബർ അന്വേഷണം ശക്തമാക്കുന്നു; അന്വേഷണ സംഘത്തെ വിപുലീകരിക്കും

മാധ്യമങ്ങളിലൂടെയാണ് മോൻസൺന്റെ തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞത്. അയാളുടെ ഭാ​ഗത്ത് നിന്ന് മോശംസമീപനം ഉണ്ടായിട്ടില്ലാത്തതിനാൽ സംശയം തോന്നിയിരുന്നില്ലെന്നും നടി പറഞ്ഞു. മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News