Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം

ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടി വെയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുപ്പതാം വയസ്സിന് ശേഷം ആദ്യ ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതയേറെയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 29, 2021, 03:36 PM IST
  • ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടി വെയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  • മുപ്പതാം വയസ്സിന് ശേഷം ആദ്യ ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതയേറെയാണ്.
  • സ്തനത്തിൽ മുഴ ഉണ്ടാകുന്നതോ, ഒരു സ്ഥലത്ത് മാത്രമുള്ള കോശങ്ങളുടെ കട്ടി കൂടുന്നതോ സ്തനാര്ബുദത്തിന്റെ ലക്ഷണമാണ്.
  • സ്തനത്തിൽ നിന്ന് രക്തത്തിന്റെ അംശം ഉള്ള സ്രവങ്ങൾ വരുന്നത് സ്തനാര്ബുദത്തിന്റെ ലക്ഷണമാണ്.
Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം

Breast cells ന്റെ എണ്ണം അനിയന്ത്രിതമായി വർധിക്കുമ്പോഴാണ് അതിനെ സ്തനാർബുദമായി കണക്കാക്കുന്നത്.  മുപ്പതാം വയസ്സിന് ശേഷം ആദ്യ ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതയേറെയാണെന്ന് പഠനം കണ്ടെത്തിയിരുന്നു.   സാധാരണയായി സ്ത്രീകളിൽ മാത്രം കണ്ട് വരുന്ന രോഗമായി സ്തനാർബുദത്തെ കരുതാറുണ്ട്. എന്നാൽ  വളരെ അപൂർവമായി മാത്രമാണെങ്കിലും പുരുഷന്മാർക്കും breast cancer ബാധിക്കാറുണ്ട്. സ്ത്രീകൾക്ക് എപ്പഴും ഉണ്ടാകുന്ന ഒരു സംശയമാണ് തനിക്ക് സ്തനാർബുദം ഉണ്ടോയെന്നത്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

സ്തനത്തിൽ മുഴ ഉണ്ടാകുന്നതോ, ഒരു സ്ഥലത്ത് മാത്രമുള്ള കോശങ്ങളുടെ കട്ടി കൂടുന്നതോ സ്തനാര്ബുദത്തിന്റെ ലക്ഷണമാണ്. 

സ്തനത്തിൽ സ്ഥിരമായ വേദനയുണ്ടാകും (Pain).

സ്തനത്തിൽ ചുവപ്പ് നിറമുണ്ടാകും

സ്തനത്തിന്റെ ചർമ്മത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും 

ALSO READ: Dry Throat : തൊണ്ട വരളുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?

സ്തനത്തിന് (Breast) ചുറ്റുമുള്ള സ്ഥലങ്ങൾ വരണ്ട് പൊട്ടും

സ്തനത്തിന്റെ ചില ഭാഗങ്ങളിലോ മുഴുവനായോ നീര് ഉണ്ടാകും 

സ്തനത്തിൽ നിന്ന് മുലപ്പാൽ അല്ലാതെ മറ്റ് സ്രവങ്ങൾ വരുക

സ്തനത്തിൽ നിന്ന് രക്തത്തിന്റെ അംശം ഉള്ള സ്രവങ്ങൾ വരുക

സ്തതിന്റെ തൊലി പൊളിയുക

സ്തനത്തിന്റെ വലുപ്പത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാവുക

ALSO READ: കുട്ടികൾക്ക് Covid-19 വരാനുള്ള സാധ്യത കുറവ്, Vaccination ആവശ്യമോ?

 മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ

കക്ഷത്തിലും കഴുത്തിലും നീര് അല്ലെങ്കിൽ വീക്കം ഉണ്ടാകും

സ്ഥാനാർബുദത്തിന്റെ (Breast Cancer) കാരണങ്ങൾ എന്തൊക്കെ?

ഗർഭ നിരോധന ഗുളികകൾ, ആർത്തവം നീട്ടി വെയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർ

മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ കഴിയ്ക്കുന്നവർ 

സ്തനങ്ങൾ മുഴകൾ ഉള്ളവർ 

മുപ്പത് വയസിന് ശേഷം ആദ്യ പ്രസവം നടത്തുന്നവർ 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News