Dry Throat : തൊണ്ട വരളുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?

പനിയുടെയോ ജലദോഷത്തിന്റെ ലക്ഷണമായി തൊണ്ടയ്ക്ക് വാരൾച്ച ഉണ്ടാകാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം മൂലം തൊണ്ട വരളും.

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 04:29 PM IST
  • പനിയുടെയോ ജലദോഷത്തിന്റെ ലക്ഷണമായി തൊണ്ടയ്ക്ക് വാരൾച്ച ഉണ്ടാകാറുണ്ട്.
  • ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം മൂലം തൊണ്ട വരളും
  • അലർജി മൂലം തൊണ്ടയ്ക്ക് വരൾച്ച വരാറുണ്ട്.
  • പനിയുടെ ആദ്യ ലക്ഷണമായി തൊണ്ടയ്ക്ക് വരൾച്ച ഉണ്ടാകാറുണ്ട്.
Dry Throat : തൊണ്ട വരളുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?

ചൂട് കാലത്തും തണുപ്പ് കാലത്തും ഒരു പോലെ ഉണ്ടാകാവുന്ന പ്രശ്‌നമാണ് തൊണ്ടയ്ക്കുണ്ടാകുന്ന വരൾച്ച (Dry Throat). പനിയുടെയോ ജലദോഷത്തിന്റെ ലക്ഷണമായും തൊണ്ടയ്ക്ക് വാരൾച്ച ഉണ്ടാകാറുണ്ട്. കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നിർജ്ജലീകരണം

ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം മൂലം തൊണ്ട വരളും. നിർജ്ജലീകരണം ഉണ്ടാകുന്ന സമയത്ത് തുപ്പൽ ഉത്പാദിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ലെന്നുള്ളതാണ് ഇതിന്റെ കാരണം. ഇത് കൂടാതെ നിർജ്ജലീകരണം മൂലം ദാഹം കൂടും, മൂത്രത്തിന് കടുത്ത നിറം ഉണ്ടാകും മാത്രമല്ല തലകറക്കവും (Dizziness) ഉണ്ടാകും.

ALSO READ: Period Cramps: ആർത്തവത്തെ തുടർന്നുള്ള വയറ് വേദന മറികടക്കാൻ 5 വഴികൾ

വായ തുറന്ന് വെച്ചുള്ള ഉറക്കം

നിങ്ങൾ എന്നും ഉണരുമ്പോൾ വായും തൊണ്ടയും വരണ്ടിരിക്കുകയായണെങ്കിൽ നിങ്ങൾ വായ (Mouth) തുറന്ന് വെച്ച് ഉറങ്ങുന്നതാകാനാണ് സാധ്യത. വായ തുറന്ന് വെച്ച് ഉറങ്ങുമ്പോൾ വായു വാലിയിലെ തുപ്പലിനെ ഉണക്കും ഇതാണ് രാവിലെ തൊണ്ട വാറണ്ടിരിക്കാനുള്ള പ്രധാന കാരണം. ഇത് മൂലം വായനാറ്റവും, കൂർക്കംവലിയും ക്ഷീണവും ഉണ്ടാകും.

ALSO READ: Kiwi: Immunity വർധിപ്പിക്കുന്നത് മുതൽ രക്തസമ്മർദ്ദം കുറയ്ക്കുന്നത് വരെ കിവിയുടെ ഗുണങ്ങൾ എന്തൊക്ക?

അലർജി 

അലർജി (Allergy) മൂലം തൊണ്ടയ്ക്ക് വരൾച്ച വരാറുണ്ട്.പുല്ല് മൂലവും പൂമ്പൊടി മൂലവുമൊക്കെ ഇത് ഉണ്ടാകാം. ഈ തൊണ്ട വരൾച്ച ക്രമേണ തുമ്മൽ. കണ്ണിനും വായിലും ഉണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയ ലക്ഷങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്. 

പനി

പനിയുടെ ആദ്യ ലക്ഷണമായി തൊണ്ടയ്ക്ക് വരൾച്ച ഉണ്ടാകാറുണ്ട്. അത് പിന്നീട് തൊണ്ട വേദനയിലേക്കും,  കുളിര്, ചുമ്മ, തുമ്മൽ, തലവേദന, ക്ഷീണം എന്നിവയിലേക്ക് എത്തും. വൈറസ് മൂലവും ബാക്ടീരിയ ഇൻഫെക്ഷൻ മൂലം ഇത്തരം പ്രശ്‍നങ്ങൾ ഉണ്ടാകും.

ALSO READ: World Tuberculosis Day 2021: ക്ഷയ രോഗത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

ജലദോഷം

വൈറസുകൾ (Virus) മൂലമുണ്ടാകുന്ന ജലദോഷത്തിന്റെ ലക്ഷണമായും തൊണ്ട വരളും.  ഇതിനോടപ്പം ചെറിയ പനിയും, ചുമ്മ, തുമ്മൽ, ശരീര വേദന ഒക്കെ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News