മുലപ്പാലിലൂടെ COVID 19 പകരുമോ? പഠനം പറയുന്നു...

മാത്രമല്ല, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഡോണറിലൂടെ നല്‍കുന്ന പാലും ഇതുപ്പോലെ ശുദ്ധീകരിച്ച് സുരക്ഷ ഉറപ്പുവരുത്താവുന്നതാണ്. 

Last Updated : Jul 16, 2020, 04:30 PM IST
  • ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ മുലപ്പാലിലൂടെ കൊറോണ പടരുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍, പാല്‍ നല്‍കുമ്പോള്‍ കുഞ്ഞ് അമ്മയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗം പടരാന്‍ കാരണമായേക്കാം.
മുലപ്പാലിലൂടെ COVID 19 പകരുമോ? പഠനം പറയുന്നു...

പാലൂട്ടുന്ന അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് COVID 19 പകരുമോ? 

കൊറോണ വൈറസ് (Corona Virus) വ്യാപനം രൂക്ഷമായതിന് പിന്നാലെ പല അമ്മമാര്‍ക്കും ഉണ്ടായ ഒരു സംശയമാണിത്. മുലപ്പാലിലൂടെ COVID 19 പകരുമെന്നതിന് തെളിവുകള്‍ ഇല്ലെങ്കിലും അമ്മമാരുടെ ടെന്‍ഷനകറ്റാന്‍ ഒരു സന്തോഷ വാര്‍ത്ത. 

പാസ്ചറൈസ് അഥവാ ശുദ്ധീകരിച്ചാല്‍ മുലപ്പാലിലെ കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. 

COVID 19 മഹാമാരി HIV, ക്ഷയം, മലേറിയ മരണനിരക്ക് കൂടാന്‍ കാരണമാകും...

62.5 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 30 മിനിറ്റ് ശുദ്ധീകരിച്ചാല്‍ കൊറോണ വൈറസ് നശിക്കും. കൊറോണ വൈറസ് ബാധിച്ച അമ്മമാരില്‍ നിന്നും ശേഖരിക്കുന്ന പാല്‍ ശുദ്ധീകരിച്ച ശേഷം കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാകും എന്ന് ചുരുക്കം. മാത്രമല്ല, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഡോണറിലൂടെ നല്‍കുന്ന പാലും ഇതുപ്പോലെ ശുദ്ധീകരിച്ച് സുരക്ഷ ഉറപ്പുവരുത്താവുന്നതാണ്. 

കൊറോണ വാക്സിന്‍: മരണം സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് അവഗണിച്ച ഇന്ത്യന്‍ വംശജന്‍!!

 

ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ മുലപ്പാലിലൂടെ കൊറോണ പടരുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍, പാല്‍ നല്‍കുമ്പോള്‍ കുഞ്ഞ് അമ്മയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗം പടരാന്‍ കാരണമായേക്കാം. കൊറോണ വൈറസിന് പുറമേ മുലപ്പാലിലൂടെ പടരാന്‍ സാധ്യതയുള്ള ഹെപ്പറ്റൈറ്റീസ് പോലെയുള്ള വൈറസുകളെയും ശുദ്ധീകരണത്തിലൂടെ നശിപ്പിക്കാന്‍ സാധിക്കും.

Trending News