High Cholesterol: ചീത്ത കൊളസ്ട്രോൾ വർധിക്കുന്നത് അപകടം; കുറയ്ക്കാൻ ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും

High Cholesterol Remedies: ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) വർധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 01:01 PM IST
  • അടിസ്ഥാനപരമായി രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്
  • നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ), ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ)
  • കാലക്രമേണ ഉയർന്ന കൊളസ്ട്രോൾ നിങ്ങളുടെ ധമനികളെ നശിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും
  • കൊറോണറി ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് നിങ്ങളുടെ ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും
High Cholesterol: ചീത്ത കൊളസ്ട്രോൾ വർധിക്കുന്നത് അപകടം; കുറയ്ക്കാൻ ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും

നിങ്ങളുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിച്ചിരിക്കുകയാണോ. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ശരിക്കും ആശങ്കാജനകമാണ്. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) വർധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ നമ്മുടെ കോശങ്ങളിൽ കാണപ്പെടുന്ന ഒരു മെഴുക് പദാർത്ഥമാണ്.

അടിസ്ഥാനപരമായി രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ), ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ). കാലക്രമേണ ഉയർന്ന കൊളസ്ട്രോൾ നിങ്ങളുടെ ധമനികളെ നശിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കൊറോണറി ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് നിങ്ങളുടെ ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. 

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) - ​​ഇത് "മോശം," അഥവാ അനാരോഗ്യകരമായ കൊളസ്ട്രോൾ ആണ്. എൽഡിഎൽ കൊളസ്ട്രോൾ നിങ്ങളുടെ ധമനികളിൽ അടിഞ്ഞുകൂടുകയും പ്ലാക്കുകൾ എന്നറിയപ്പെടുന്ന ഫാറ്റി, മെഴുക് നിക്ഷേപം ഉണ്ടാക്കുകയും ചെയ്യും.

ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ)- ഇതാണ് "നല്ല", അഥവാ ആരോഗ്യകരമായ കൊളസ്ട്രോൾ. ഇത് നിങ്ങളുടെ ധമനികളിൽ നിന്ന് അധിക കൊളസ്ട്രോൾ കരളിലേക്ക് കൊണ്ടുപോകുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് വീട്ടുവൈദ്യങ്ങൾ

മഞ്ഞൾ: കാലങ്ങളായി ഔഷധ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന സു​ഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുന്ന പ്ലാക്ക് കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ ചേർത്ത് വെറുംവയറ്റിൽ കഴിക്കുന്നത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ഗ്രീൻ ടീ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയമാണ് ​ഗ്രീൻ ടീ. ഇതിന് ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, കൂടാതെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻ സംയുക്തങ്ങളും ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു.

വെളുത്തുള്ളി: കൊളസ്‌ട്രോൾ ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന സംയുക്തമായ അല്ലിസിൻ ഉയർന്ന അളവിൽ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ALSO READ: Weight Loss Tips: മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും ഈ സു​ഗന്ധവ്യഞ്ജനങ്ങൾ

ഫ്ളാക്സ് സീഡുകൾ: കൊളസ്ട്രോൾ നിയന്ത്രണത്തിന് ഉത്തമമായ ആൽഫ-ലിനോലെനിക് ആസിഡ് ഉയർന്ന അളവിൽ ഫ്ലാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ഇത് ലഘുഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

മല്ലിയില: പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് മല്ലി. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിൻ സി, എ, ബീറ്റാ കരോട്ടിൻ എന്നിവയുണ്ട്. മല്ലി ചേർത്ത വെള്ളമോ മല്ലിയില ചേർത്ത വെള്ളമോ രാവിലെ കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ലയിക്കുന്ന നാരുകൾ: കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ധാന്യങ്ങൾ, ഓട്‌സ്, പയർ, പഴങ്ങൾ എന്നിവ ചീത്ത കൊളസ്ട്രോളിൽ നിന്ന് ഒരു സംരക്ഷിത പാളി സൃഷ്ടിക്കാൻ സഹായിക്കുന്ന സോപ്പബിൾ ഫൈബറിന്റെ നല്ല ഉറവിടങ്ങളാണ്.

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതും പതിവായി വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക എന്നിവയും ഫലപ്രദമായ മാർ​ഗങ്ങളാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News