Fig Benefits: അത്തിപ്പഴം കഴിച്ച് ആരോ​ഗ്യം നിലനിർത്താം; ദിവസവും അത്തിപ്പഴം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

Fig Health Benefits: പൊട്ടാസ്യം, ഇരുമ്പ് എന്നിവയടങ്ങിയിട്ടുള്ളതിനാൽ ദിവസവും രാവിലെ പാലിൽ തിളപ്പിച്ച് ഫി​ഗ് കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകും.   

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 12:38 PM IST
  • അത്തിപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
  • ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
  • മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.
Fig Benefits: അത്തിപ്പഴം കഴിച്ച് ആരോ​ഗ്യം നിലനിർത്താം; ദിവസവും അത്തിപ്പഴം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

ഫി​ഗ് അഥവാ അത്തിപ്പഴം ആരോ​ഗ്യത്തിന് വളരെയേറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. മൾബെറി ഇനത്തിൽപ്പെടുന്നതാണ് അത്തിപ്പഴം. ഉണങ്ങിയ അത്തിപ്പഴത്തിനാണ് ഡിനമാൻഡ് കൂടുതലുള്ളത്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഫി​ഗ് ദിവസവും കഴിക്കുന്നതിൽ നിന്നും ലഭിക്കുന്നത്. രുചിയിൽ മാത്രമല്ല ​ഗുണത്തിൽ മുമ്പിൽ നിൽക്കുന്ന അത്തിപ്പഴം ദിവസവും കഴിച്ചാൽ ​ഗുണങ്ങൾ ഏറെയാണ്. പോഷക ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഒന്നാണിത്.

ദിവസവും അത്തിപ്പഴം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ

1. അത്തിപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. പ്രീബയോട്ടിക്കായി അല്ലെങ്കിൽ കുടലിൽ വ്യാപിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകൾക്കുള്ള ഭക്ഷണ സ്രോതസ് കൂടിയാണിത്.

2. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അത്തിപ്പഴം സഹായിക്കുന്നു. അബ്സിസിക് ആസിഡ്, മാലിക് ആസിഡ്, ക്ലോറോജെനിക് ആസിഡ് എന്നിവയാണ് അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തങ്ങൾ. ഉവയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്.

3. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഒന്നായതിനാൽ ഫി​ഗ് എല്ലുകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും എല്ലുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

4. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്ന ഒരു സുപ്രധാന ധാതുവാണ് പൊട്ടാസ്യം. അത്തിപ്പഴത്തിലെ പൊട്ടാസ്യത്തിന്റെ ഗുണം പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും ദ്രാവകം സന്തുലിതമാക്കാനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.

5. വൈറ്റമിൻ സി, ഇ, എ തുടങ്ങിയ പോഷകങ്ങളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ചർമ്മത്തെ പോഷിപ്പിക്കാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വളരെയധികം ഗുണം ചെയ്യും.

അത്തിപ്പഴത്തേക്കാള്‍ ​ഗുണങ്ങൾ ഏറെയുള്ളത് ഇതിന്റെ ഉണങ്ങിയ രൂപമായ ഫിഗിൽ ആണ്. വിവിധ രോ​ഗങ്ങൾക്ക് ഫി​ഗ് മരുന്നാണ്.  അത്തിപ്പഴം പച്ചക്കു് കഴിയ്ക്കുമ്പോള്‍ അതിൽ ജലാംശമുണ്ടാകും. എന്നാൽ ഉണക്കുമ്പോള്‍ ഈ ജലാംശം കുറയുമെങ്കിലും പോഷകങ്ങള്‍ കൂടുതലുള്ളത് ഇതിലാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഫി​ഗ് ഏറെ നല്ലതാണ്. 

Also Read: Summer Skin Care: വേനൽക്കാലത്ത് വീടിനകത്തും സൺസ്‌ക്രീൻ പ്രയോഗിക്കേണ്ടതുണ്ടോ?

 

ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ് ഫി​ഗ്. ദിവസവും രാവിലെ ഇത് ഒരെണ്ണം പാലില്‍ തിളപ്പിച്ച് ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നത് ക്ഷീണം മാറാനും ഊര്‍ജം ലഭിയ്ക്കാനും സഹായിക്കും. പൊട്ടാസ്യം, ഇരുമ്പ് എന്നിവയടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് കൂടുതൽ ഊർജം നൽകും ഫി​ഗ് കഴിക്കുന്നത്. 

ഫി​ഗ് കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. വെറും വയറ്റിൽ കഴിക്കുമ്പോഴാണ് കൂടുതൽ ​ഗുണം ലഭിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News