Amazing Benefits of Tulsi: ചർമ്മസംരക്ഷണത്തിന് തുളസി എങ്ങിനെ ഉപയോഗിക്കാം

Amazing Benefits of Tulsi:  തുളസിയുടെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവും ഔഷധഗുണങ്ങളും പേരുകേട്ടതാണ്. ആയുര്‍വേദം പറയുന്നതനുസരിച്ച് വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തുളസി ഉപയോഗിച്ചുവരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 01:58 PM IST
  • തുളസിയുടെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവും ഔഷധഗുണങ്ങളും പേരുകേട്ടതാണ്. ആയുര്‍വേദം പറയുന്നതനുസരിച്ച് വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തുളസി ഉപയോഗിച്ചുവരുന്നു
Amazing Benefits of Tulsi: ചർമ്മസംരക്ഷണത്തിന് തുളസി എങ്ങിനെ ഉപയോഗിക്കാം

Amazing Benefits of Tulsi: തുളസി അല്ലെങ്കിൽ ഹോളി ബേസിൽ ആയുർവേദത്തിലെ ഏറ്റവും ആദരണീയമായതും ഏറെ  ഔഷധഗുണങ്ങള്‍ നിറഞ്ഞതുമായ സസ്യങ്ങളിൽ ഒന്നാണ്. തുളസിയുടെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവും ഔഷധഗുണങ്ങളും പേരുകേട്ടതാണ്. 

ആയുര്‍വേദം പറയുന്നതനുസരിച്ച് വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തുളസി ഉപയോഗിച്ചുവരുന്നു. ചർമ്മത്തിന് തുളസി നല്‍കുന്ന ഗുണങ്ങൾ ചെറുതല്ല. തുളസിയിൽ അവശ്യ എണ്ണകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു.

Also Read:  Remedy for Good Job: നിങ്ങൾ ആഗ്രഹിക്കുന്ന ജോലിയും പുരോഗതിയും ലഭിക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

തുളസിയുടെ പ്രധാന ഗുണങ്ങളെക്കുറിച്ചും ചർമ്മസംരക്ഷണത്തിന് തുളസി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നും അറിയാം... 

Also Read:  PM Kisan 13th Installment Latest Update: പിഎം കിസാന്‍ 13-ാം ഗഡു കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കും, അക്കൗണ്ടില്‍ പണം എത്തിയോ? എങ്ങിനെ അറിയാം

 ചർമ്മത്തിന് തുളസി നല്‍കുന്ന ഗുണങ്ങൾ

 1. മുഖക്കുരുവിന് ഉത്തമ പരിഹാരം 

തുളസിയിൽ ആന്‍റിസെപ്റ്റിക്, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് മുഖക്കുരു ഉണ്ടാവുന്നത് തടയാൻ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ സുക്ഷിരങ്ങള്‍ അടയുന്നത് തടയുകയും ചര്‍മ്മത്തിലെ അധിക എണ്ണമയം  നീക്കം ചെയ്യുകയുംചെയ്യുന്നു. മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമാണ് നിങ്ങളുടേത് എങ്കില്‍ അതിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമായി തുളസി ഉപയോഗിക്കാം.  .

2. വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ചെറുക്കുന്നു

തുളസിയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിണ്ടാകുന്ന കേടുപാടുകൾ നികത്തുകയും  പ്രായമാകൽ പ്രക്രിയയെ സാവധാനത്തിലാകാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.  പതിവായി തുളസി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നേർത്ത വരകൾ, ചുളിവുകൾ, പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാൻ സഹായിക്കും. ദിനചര്യയില്‍ തുളസി ഉള്‍പ്പെടുത്തുന്നത് നിങ്ങൾക്ക് യുവത്വവും തിളക്കവുമുള്ള ചര്‍മ്മം നൽകുന്നു.

 3. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം ശമിപ്പിക്കുന്നു

തുളസിയിൽ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്, ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ്. തുളസി ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്നു. എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾ മൂലമുണ്ടാകുന്ന ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ കുറയ്ക്കാനും തുളസി സഹായിക്കും.

 4. ചർമ്മത്തിന്‍റെ ഘടനയും ഭംഗിയും മെച്ചപ്പെടുത്തുന്നു

തുളസിയിൽ അവശ്യ എണ്ണകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ഘടനയും നിറവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പാടുകള്‍, തടിപ്പുകള്‍,  പിഗ്മെന്‍റേഷൻ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും. തുളസി നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതും ആക്കി മാറ്റുന്നു.

5. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു

തുളസിക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നിലനിര്‍ത്താന്‍  തുളസി സഹായിയ്ക്കുന്നു. തുളസി ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതുമാക്കി മാറ്റുന്നു. 

 6. ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ തുളസിയിലുണ്ട്. ചർമ്മത്തെ ശുദ്ധീകരിക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തുളസി സഹായിക്കും.

 7. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാന്‍ തുളസി ഉത്തമം.

തുളസിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷദായകവും യൗവനവുമായ രൂപം നൽകിക്കൊണ്ട് കണ്ണിന് താഴെയുള്ള ഭാഗത്തെ കൂടുതല്‍ തെളിച്ചമുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റുന്നു. 

8. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു

തുളസിക്ക് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഗുണങ്ങള്‍ ഉണ്ട്. തുളസി നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും, നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കി മാറ്റുന്നതിന് ആവശ്യമായ പോഷകങ്ങൾ തുളസി നല്‍കുന്നു.  

ആരോഗ്യകരമായ ചര്‍മ്മത്തിന് തുളസി എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നതിനായി തുളസി പല തരത്തിൽ ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ തുളസി ഉൾപ്പെടുത്താനുള്ള ചില വഴികൾ ഇതാ:-

1. തുളസി ഫേസ് പാക്ക് ആയി ഉപയോഗിക്കാം  

1 ടേബിൾസ്പൂൺ തുളസിപ്പൊടി 1 ടേബിൾ സ്പൂൺ തേനിൽ കലർത്തി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും. ഈ ഫെസ് പാക്ക് ചര്‍മ്മത്തിന് കൂടുതല്‍ തണുപ്പ് നല്‍കാനും സഹായിയ്ക്കുന്നു.  

2. തുളസി ചേര്‍ത്ത വെള്ളം

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കുറച്ച് തുളസി ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് ചായയായി കുടിക്കുക അല്ലെങ്കിൽ ദിവസം മുഴുവൻ നിങ്ങള്‍ കുടിയ്ക്കാനായി ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്പം തുളസിയിലകള്‍ ഇടുക, ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കും.

തുളസിയുമായി ബന്ധപ്പെട്ട ചില പതിവു ചോദ്യങ്ങൾ

1. തുളസി എല്ലാ തരം ചർമ്മങ്ങള്‍ക്കും അനുയോജ്യമാണോ?

അതെ എന്നാണ് ഉത്തരം. തുളസി എല്ലാ തരം ചർമ്മങ്ങള്‍ക്കും അനുയോജ്യമാണ്. ഇത് വരണ്ടതും എണ്ണമയമുള്ളതും സാധാരണവുമായ ചർമ്മത്തിന്  ഗുണം ചെയ്യും. 

2. എല്ലാ ദിവസവും തുളസി ഉപയോഗിക്കാമോ?
 
നിങ്ങൾക്ക് എല്ലാ ദിവസവും തുളസി ഉപയോഗിക്കാം. വാസ്തവത്തിൽ, തുളസി പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് കാര്യമായ ഗുണങ്ങൾ നൽകും.

3. തുളസിയുടെ ഉപയോഗം ചർമ്മത്തിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ? 

തുളസി ഉപയോഗിക്കുന്നത് മൂലം ചര്‍മ്മത്തില്‍ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകില്ല. എന്നിരുന്നാലും, നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ സെൻസിറ്റീവ് ആണ് എങ്കില്‍ നിങ്ങളുടെ മുഖത്ത്  ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഉചിതമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

Trending News