Type 2 diabetes: ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ഈ മൂന്ന് ലഘുഭക്ഷണങ്ങൾ കഴിക്കാം

Type 2 diabetes: ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ, പ്രമേഹത്തിനുള്ള അപകട ഘടകങ്ങളിൽ പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവ ഉൾപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 11:44 AM IST
  • കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹരോ​ഗികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ത്യയിൽ കണ്ടുവരുന്നത്
  • പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ വിഭാ​ഗം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ്
  • ഇന്ത്യയിൽ ഇരുപതിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള പ്രമേഹബാധിതരുടെ എണ്ണം 2021-ൽ 74.2 ദശലക്ഷമായിരുന്നു
  • 2045-ഓടെ ഇത് 124.9 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്
Type 2 diabetes: ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ഈ മൂന്ന് ലഘുഭക്ഷണങ്ങൾ കഴിക്കാം

ആഗോളതലത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹരോ​ഗികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ത്യയിൽ കണ്ടുവരുന്നത്. പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ വിഭാ​ഗം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ്. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ ഡയബറ്റിസ് അറ്റ്‌ലസ് 2021 അനുസരിച്ച്, ഇന്ത്യയിൽ ഇരുപതിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള പ്രമേഹബാധിതരുടെ എണ്ണം 2021-ൽ 74.2 ദശലക്ഷമായിരുന്നു, 2045-ഓടെ ഇത് 124.9 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ, പ്രമേഹത്തിനുള്ള അപകട ഘടകങ്ങളിൽ പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവ ഉൾപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീർണതകൾ ഉണ്ടാകുന്നത് തടയാനോ പ്രതിരോധിക്കാനോ സാധിക്കും. ടൈപ്പ്-2 പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാവുന്ന മൂന്ന് ലഘുഭക്ഷണങ്ങൾ ഇവയാണ്.

ALSO READ: COPD in winter: ശൈത്യകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് എങ്ങനെയാണ് സിഒപിഡി സാധ്യതകൾ ഉയർത്തുന്നത്?

ബദാം: സങ്കീർണ്ണമല്ലാത്ത ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നു. ദിവസേന ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. ദിവസവും 30 ​ഗ്രാം ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹനത്തെ തടയും. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ബദാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ള ഇന്ത്യക്കാരിൽ ഗ്ലൈസെമിക്, ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടതായി ഡോ. സീമ ഗുലാത്തി നടത്തിയ പഠനത്തിൽ പറയുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. ഒരു പിടി ബദാം ഒരു ലഘുഭക്ഷണമായി കഴിക്കുക. സാലഡുകൾക്ക് മുകളിൽ ഓവനിൽ വറുത്ത ബദാം വിതറുക. അല്ലെങ്കിൽ ബദാം അരിഞ്ഞത് പച്ചക്കറികളിൽ ചേർത്ത് കഴിക്കുക.

കടല: ഇന്ത്യൻ അടുക്കളയിലെ പ്രധാന ഭക്ഷണമാണ് ചന്ന അഥവാ കടല. പഠനമനുസരിച്ച്, കടല കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും തുടർന്നുള്ള ഭക്ഷണ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മറ്റൊരു പഠനത്തിൽ, ആറാഴ്ചത്തേക്ക് ദിവസവും കടല കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ച 19 മുതിർന്ന ആളുകളിൽ ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവരേക്കാൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും കുറഞ്ഞതായി കാണപ്പെട്ടു. വേവിച്ച കടല സാലഡുകളിൽ ചേർത്ത് കഴിക്കാവുന്നതാണ്.

ALSO READ: National Epilepsy Day 2022: അപസ്മാരത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും

തൈര്: തൈര് ഇന്ത്യൻ വിഭവങ്ങളുടെ പ്രധാന ചേരുവയാണ്. വീട്ടിലുണ്ടാക്കുന്ന തൈര് കൂടുതൽ ആരോ​ഗ്യപ്രദമാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ തൈര് ഭൂരിഭാ​ഗം പേരുടെയും ഇഷ്ട വിഭവമാണ്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി തൈര് കഴിക്കുന്നത് ഉയർന്ന ഹൃദയസംബന്ധമായ അപകടസാധ്യതയുള്ളവരിലും മുതിർന്നവരിലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തി. ദിവസവും 80-125 ​ഗ്രാം തൈര് തൈര് കഴിക്കുന്നവരെ തൈര് കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് കണ്ടെത്തി. തൈരിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീനും കുടലിന്റെ ആരോഗ്യത്തിന് അനുകൂലമായ ഇഫക്റ്റുകളും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പഞ്ചസാര ചേർക്കാതെ തൈര് മാത്രമായി കഴിക്കുന്നതാണ് ​കൂടുതൽ ​ഗുണം ചെയ്യുക. തൈരിൽ സ്ട്രോബെറി, വാഴപ്പഴം, ബദാം എന്നിവ പോലുള്ള പോഷകഗുണമുള്ള ചേരുവകൾ ചേർത്തും കഴിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News