National Epilepsy Day 2022: അപസ്മാരത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും

National Epilepsy Day 2022: അപസ്മാരത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 17ന് ഇന്ത്യയിൽ ദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 09:23 AM IST
  • ബ്രെയിൻ ട്യൂമറുകൾ, ഡിമെൻഷ്യ, സ്ട്രോക്കുകൾ എന്നിവയും മറ്റ് മുൻകാല മസ്തിഷ്ക അവസ്ഥകളും കാരണം മസ്തിഷ്ക വൈകല്യങ്ങൾ വികസിച്ചേക്കാം
  • ഈ അസാധാരണ വസ്തുതകൾ ചില വ്യക്തികളിൽ അപസ്മാരത്തിന് കാരണമായേക്കാം
National Epilepsy Day 2022: അപസ്മാരത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും

ദേശീയ അപസ്മാര ദിനം 2022: അപസ്മാരം ഒരു കേന്ദ്ര നാഡീവ്യൂഹ വൈകല്യമാണ്. അപസ്മാരം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു, അതിന്റെ ഫലമായി ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. ഏത് പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ബാധിക്കാം. എന്നാൽ, ഇതിന്റെ രോ​ഗാവസ്ഥകൾ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഈ വിട്ടുമാറാത്ത രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 17ന് ഇന്ത്യയിൽ ദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു.

അപസ്മാരത്തിന്റെ കാരണങ്ങൾ

ഈ അവസ്ഥയുടെ മൂലകാരണം വ്യക്തമല്ലെങ്കിലും, ഒരു വ്യക്തിയിൽ അപസ്മാരം ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുള്ള നിരവധി കാരണങ്ങൾ വിദഗ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്.

മസ്തിഷ്ക വൈകല്യങ്ങൾ: ബ്രെയിൻ ട്യൂമറുകൾ, ഡിമെൻഷ്യ, സ്ട്രോക്കുകൾ എന്നിവയും മറ്റ് മുൻകാല മസ്തിഷ്ക അവസ്ഥകളും കാരണം മസ്തിഷ്ക വൈകല്യങ്ങൾ വികസിച്ചേക്കാം. ഈ അസാധാരണ വസ്തുതകൾ ചില വ്യക്തികളിൽ അപസ്മാരത്തിന് കാരണമായേക്കാം.

ജനിതകശാസ്ത്രം: അപസ്മാരം പാരമ്പര്യമായും സംഭവിക്കുന്നതാണ്. അപസ്മാരമുള്ള കുടുംബ ചരിത്രമുണ്ടെങ്കിൽ അത് പാരമ്പര്യമായി സംഭവിക്കും. ചില തരത്തിലുള്ള ജീനുകൾ ഒരു വ്യക്തിയെ അപസ്മാരം വികസിപ്പിക്കുന്നതിനുള്ള ഉയർന്ന അപകടസാധ്യതയിലാക്കുമെന്ന് ഗവേഷകർ ചില തെളിവുകളിലൂടെ കണ്ടെത്തി.

മെസിയൽ ടെമ്പറൽ സ്ക്ലിറോസിസ്: മെസിയൽ ടെമ്പറൽ സ്ക്ലിറോസിസ് എന്നത് ടെമ്പറൽ ലോബിന്റെ ആന്തരിക ഭാഗത്ത് രൂപം കൊള്ളുന്ന ഒരു തരം വടുക്കളാണ്. ഇത് ഓർമ്മശക്തിയെ സാരമായി ബാധിക്കുന്നതിലേക്ക് നയിക്കും.

തലയ്ക്കേറ്റ പരിക്കുകളും മസ്തിഷ്ക തകരാറുകളും: മെനിഞ്ചൈറ്റിസ്, മസ്തിഷ്ക തകരാറുകൾ, മസ്തിഷ്ക ജ്വരം, അല്ലെങ്കിൽ മാരകമായ വീഴ്ച്ചകൾ, തലയിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ എന്നിവ അപസ്മാരത്തിന് കാരണമാകും.

സ്വയം രോഗപ്രതിരോധ രോഗങ്ങൾ: മസ്തിഷ്ക കോശങ്ങളെ ആക്രമിക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്ന സ്വയം രോഗപ്രതിരോധ രോഗങ്ങൾ ഒരു വ്യക്തിയിൽ അപസ്മാരം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയാകാം.

ഉപാപചയ വൈകല്യങ്ങൾ: മെറ്റബോളിക് ഡിസോർഡേഴ്സ് അല്ലെങ്കിൽ ട്യൂബറസ് സ്ക്ലിറോസിസ്, പോളിമൈക്രോജിറിയ തുടങ്ങിയ മസ്തിഷ്കത്തെ ബാധിക്കുന്ന ജനന വൈകല്യങ്ങൾ ഉള്ള ആളുകളിൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അപസ്മാരത്തിൻറെ ലക്ഷണങ്ങൾ

അപസ്മാരം ബാധിച്ച വ്യക്തിയുടെ പ്രധാന ലക്ഷണം ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് വിറയൽ ഉണ്ടാകുന്നതാണ്. എന്നാൽ, പലരിലും ഇത് വ്യത്യസ്ത രീതിയിലായിരിക്കും പ്രകടമാകുന്നത്. താൽകാലികമായി ബോധവും ചുറ്റുപാടിനെ സംബന്ധിച്ച അവബോധവും നഷ്‌ടപ്പെടുക, പേശികളുടെ വിറയൽ, അനിയന്ത്രിതമായ പേശി ചലനങ്ങൾ, ആശയക്കുഴപ്പം, ചിന്ത-സംസാരിക്കൽ-മനസ്സിലാക്കൽ എന്നിവയിലെ പ്രശ്നങ്ങൾ എന്നിവ അപസ്മാരത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഈ അവസ്ഥയുടെ മാനസിക ലക്ഷണങ്ങളിൽ ഡെജാ വു അനുഭവപ്പെടുക, ഉത്കണ്ഠ, ഭയം, എന്നിവയും ഉൾപ്പെടുന്നു.

അപസ്മാരം സംബന്ധിച്ച ചില വസ്തുതകൾ

അപസ്മാരം അനുഭവപ്പെടുമ്പോൾ ആളുകൾ എല്ലായ്പ്പോഴും അബോധാവസ്ഥയിൽ ആയിരിക്കില്ല. ഏകദേശം, 100 പേരിൽ ഒരാൾക്ക് അപസ്മാരം ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ അവസ്ഥയിൽ കഷ്ടപ്പെടുന്നവരിൽ ഏകദേശം മൂന്ന് ശതമാനം ആളുകൾക്ക് ഫോട്ടോസെൻസിറ്റീവ് അപസ്മാരം ഉണ്ട്. അപസ്മാരം ഉണ്ടാകുന്ന സമയത്ത് രോ​ഗം ബാധിച്ച വ്യക്തിക്ക് ഭക്ഷണം നൽകാനോ വെള്ളം കുടിപ്പിക്കാൻ ശ്രമിക്കാനോ പാടില്ല. ഓരോ വ്യക്തിയും വ്യത്യസ്തരാണ്, അപസ്മാരം ആളുകളെ വ്യത്യസ്ത രീതികളിലാണ് ബാധിക്കുന്നത്. പലരിലും പലവിധത്തിലാണ് രോ​ഗലക്ഷണങ്ങളും രോ​ഗാവസ്ഥകളും പ്രകടമാകുന്നത്. ചില ആളുകൾക്ക്, ഈ അവസ്ഥ അവരുടെ ഉറക്കത്തെയും ഓർമ്മ ശക്തിയെയും ബാധിക്കും, മറ്റുള്ളവർക്ക് ഇത് അവരുടെ മാനസികാരോഗ്യത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News