Bank Holidays : ഏപ്രിൽ മാസത്തിൽ ബാങ്കുകൾ 15 ദിവസം പ്രവർത്തിക്കില്ല; അറിയേണ്ടതെല്ലാം

അംബേദ്ക്കർ ജയന്തിയായതിനാൽ ഏപ്രിൽ 14 ന് രാജ്യത്തൊട്ടാകെ ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ ഷില്ലോങ്ങിലും, ഷിംലയിലും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 03:44 PM IST
  • എന്തെങ്കിലും പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകൾ നടത്താൻ ഉണ്ടെങ്കിൽ അവധി ദിവസങ്ങൾക്ക് മുമ്പ് ചെയ്യാൻ ശ്രദ്ധിക്കണം.
  • അംബേദ്ക്കർ ജയന്തിയായതിനാൽ ഏപ്രിൽ 14 ന് രാജ്യത്തൊട്ടാകെ ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ ഷില്ലോങ്ങിലും, ഷിംലയിലും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.
  • വിഷുവായതിനാൽ ഏപ്രിൽ 15 ന് ബാങ്ക് പ്രവർത്തിക്കില്ല.
Bank Holidays : ഏപ്രിൽ മാസത്തിൽ ബാങ്കുകൾ 15 ദിവസം പ്രവർത്തിക്കില്ല; അറിയേണ്ടതെല്ലാം

2022 ഏപ്രിൽ മാസത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 15 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്ക് അവധിയുള്ള ദിവസങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകൾ നടത്താൻ ഉണ്ടെങ്കിൽ അവധി ദിവസങ്ങൾക്ക് മുമ്പ് ചെയ്യാൻ ശ്രദ്ധിക്കണം. 2022 ഏപ്രിൽ മാസത്തിൽ ബാങ്ക് അവധിയുള്ള ദിവസങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഏപ്രിൽ 1 :  പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് ഏപ്രിൽ 1. മാർച്ച് 31 ലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിന്റെ ഭാഗമായി ഈ ദിവസം ബാങ്കുകൾ പൊതു ജനങ്ങൾക്ക് ഇടപാടുകൾ ചെയ്യാനായി തുറക്കില്ല. അതേസമയം ഐസ്വാൾ, ചണ്ഡീഗഡ്, ഷില്ലോങ്, ഷിംല തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ദിവസം ബാങ്ക് തുറന്ന് പ്രവർത്തിക്കും.

ALSO READ: Important Bank Alert..!! മാര്‍ച്ച്‌ 26 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും! പ്രധാനപ്പെട്ട ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക
 

 ഏപ്രിൽ 2 : ഗുഡി പദ്വ / ഉഗാദി / ആറാം നവരാത്രി / തെലുങ്ക് പുതുവത്സര ദിനം / സജിബു നോങ്മാപമ്പ (ചെയരാവുബ) തുടങ്ങിയ ഉത്സവങ്ങളുടെ സാഹചര്യത്തിൽ ചില നഗരങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, മുംബൈ, നാഗ്പൂർ, പനാജി, ശ്രീനഗർ എന്നീ നഗരങ്ങളിലാണ് ഈ ദിവസം ബാങ്കുകൾ അടച്ചിടുന്നത്.

 ഏപ്രിൽ 4: റാഞ്ചിയിൽ സർഹൽ നടക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾക്ക് അവധിയായിരിക്കും

ഏപ്രിൽ 5 : ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏപ്രിൽ 5 ന് ഹൈദരാബാദിൽ ബാങ്കുകൾക്ക് അവധിയാണ്.

 ഏപ്രിൽ 14: അംബേദ്ക്കർ ജയന്തിയായതിനാൽ ഏപ്രിൽ 14 ന് രാജ്യത്തൊട്ടാകെ ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ ഷില്ലോങ്ങിലും, ഷിംലയിലും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

ഏപ്രിൽ 15: വിഷുവായതിനാൽ ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല.

ഏപ്രിൽ 16: ബോഹാഗ് ബിഹു ആയതിനാൽ ഗുവാഹത്തിയിൽ ബാങ്കുകൾക്ക് അവധിയാണ്.

ഏപ്രിൽ 19 : ജമ്മു കാശ്മീരിൽ ബാങ്കുകൾക്ക് അവധിയാണ് 

ഏപ്രിൽ 21: ഗാരിയ പൂജയുടെ ഭാഗമായി അഗർത്തലയിൽ ബാങ്കുകൾ അവധിയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News