Bonus for Railway employees: റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്‍റെ ദീപാവലി സമ്മാനം, 78 ദിവസത്തെ ശമ്പളത്തിന് തുല്യം ബോണസ് ലഭിക്കും ...!!

രാജ്യത്തെ ഏകദേശം  11.56 ലക്ഷം  non-gazetted റെയിൽവേ ജീവനക്കാർക്ക്  സന്തോഷ്‌ വാര്‍ത്തയുമായി മോദി സര്‍ക്കാര്‍...!! റെയിൽവേ ജീവനക്കാര്‍ക്കുള്ള  ഉത്സവകാല ബോണസ് കേന്ദ്ര  സര്‍ക്കാര്‍  അംഗീകരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 06:35 PM IST
  • രാജ്യത്തെ ഏകദേശം 11.56 ലക്ഷം non-gazetted റെയിൽവേ ജീവനക്കാർക്ക് സന്തോഷ്‌ വാര്‍ത്തയുമായി മോദി സര്‍ക്കാര്‍...!!
  • റെയിൽവേ ജീവനക്കാര്‍ക്കുള്ള ഉത്സവകാല ബോണസ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
  • 2020-21 സാമ്പത്തിക വർഷത്തിലെ 78 ദിവസത്തെ വേതനത്തിന് തുല്യമായ Productivity Linked Bonus (PLB) ലഭിക്കും.
Bonus for Railway employees: റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്‍റെ ദീപാവലി സമ്മാനം,  78 ദിവസത്തെ ശമ്പളത്തിന് തുല്യം ബോണസ് ലഭിക്കും ...!!

New Delhi: രാജ്യത്തെ ഏകദേശം  11.56 ലക്ഷം  non-gazetted റെയിൽവേ ജീവനക്കാർക്ക്  സന്തോഷ്‌ വാര്‍ത്തയുമായി മോദി സര്‍ക്കാര്‍...!! റെയിൽവേ ജീവനക്കാര്‍ക്കുള്ള  ഉത്സവകാല ബോണസ് കേന്ദ്ര  സര്‍ക്കാര്‍  അംഗീകരിച്ചു.  

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi)  അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ബോണസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  തീരുമാനം അനുസരിച്ച്  യോഗ്യതയുള്ള എല്ലാ നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്കും  2020-21 സാമ്പത്തിക വർഷത്തിലെ 78 ദിവസത്തെ വേതനത്തിന് തുല്യമായ  Productivity Linked Bonus (PLB) ലഭിക്കും.   

Also Read: Indian Railway Recruitment 2021: ഇന്ത്യന്‍ റെയില്‍വേയില്‍ 4,000 അപ്രന്റീസ് ഒഴിവുകള്‍, പ്രായപരിധി, യോഗ്യത, അറിയാം

റെയിൽവേ ജീവനക്കാർക്ക്  (Indian Railway) 78 ദിവസത്തെ PLB നല്‍കുന്നതിന്‍റെ ഭാഗമായി വരുന്ന അധിക സാമ്പത്തിക ബാധ്യത    1914.73 കോടി രൂപയാണ്. യോഗ്യതയുള്ള നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് PLB നല്‍കുന്നതിന്  നിർദ്ദേശിച്ചിട്ടുള്ള  ശമ്പള പരിധി  7000 രൂപയാണ്.   കണക്കുകള്‍  അനുസരിച്ച്  യോഗ്യതയുള്ള ഒരു റെയിൽവേ ജീവനക്കാരന് നൽകേണ്ട പരമാവധി ബോണസ് തുക 17,951 രൂപയാണ്. 

Also Read: IRCTC Alert...!! ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുണ്ടോ, എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം

ഏകദേശം 11.56 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്കാണ് ദീപാവലിയ്ക്ക് ഈ പ്രയോജനം ലഭിക്കുക.  യോഗ്യതയുള്ള  എല്ലാ റെയിൽവേ ജീവനക്കാർക്ക് എല്ലാ വർഷവും ദസറ/ പൂജ അവധിക്ക് മുമ്പ് പിഎൽബി നല്‍കാറുണ്ട്.   മന്ത്രിസഭ ഇന്ന് കൈക്കൊണ്ട തീരുമാനവും ഈ വര്‍ഷവും ദീപാവലി  അവധിക്ക് മുമ്പായി നടപ്പിലാക്കും.

Also Read: Financial Changes from 1 October: ഒക്ടോബര്‍ ഒന്നാം തിയതി മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്,നിങ്ങളെ എങ്ങിനെ ബാധിക്കും? അറിയാം

2010-11 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിലും ഇതേ രീതിയില്‍  78 ദിവസത്തെ വേതന തുക ബോണസായി നല്‍കിയിരുന്നു.   2020-21 വർഷത്തിൽ 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ് നല്‍കും.  ഇത് റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ആര്‍ജ്ജവത്തോടെ പ്രവർത്തിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുമെന്നാണ്  പ്രതീക്ഷ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News