Lucknow: ഉത്തര്‍ പ്രദേശിലെ കേന്ദ്ര ഭവന പദ്ധതിയുടെ 75,000 ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കോൽ കൈമാറി.
'Azadi@75-New Urban India: Transforming Urban Landscape' പ്രധാനമന്ത്രി (PM Modi) ഉത്ഘാടനം ചെയ്യുകയും പ്രധാനമന്ത്രി ആവാസ് യോജന-അർബൻ (PMAY-U) ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുകയും ചെയ്തു. 75,000 ഗുണഭോക്താക്കള്‍ക്കാണ് ഇന്ന് PM Modi താക്കോല്‍ കൈമാറിയത്.
Also Read: കൊവിഡിൽ നിന്നുള്ള India യുടെ ഉണർവ് ലോകത്തിന് ആത്മവിശ്വാസം പകർന്നു: PM Modi
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. അതായത് ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ സ്വീകരിച്ചിരിയ്ക്കുന്ന പദ്ധതികളില്‍ ഒന്നാണ് ഇത്.
Also Read: Lakhimpur Kheri: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
അതായത്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകളിൽ 80% ത്തിന്‍റെയും ഉടമസ്ഥാവകാശം സ്ത്രീകൾക്കാണ് നല്‍കിയിരിയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഉത്തർ പ്രദേശിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽ ഭവന കാര്യ മന്ത്രാലയത്തിന്‍റെ കീഴിൽ 75 ജില്ലകളിലായി 75,000 വീടുകളാണ് നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.