Indian Railway Recruitment 2021: ഇന്ത്യന്‍ റെയില്‍വേയില്‍ 4,000 അപ്രന്റീസ് ഒഴിവുകള്‍, പ്രായപരിധി, യോഗ്യത, അറിയാം

South Central Railway (SCR)  അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  4,000 ല്‍ അധികം ഒഴിവുകളാണ് ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2021, 01:55 PM IST
  • Indian Railway Recruitment 2021: South Central Railway (SCR) അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 4,000 ല്‍ അധികം ഒഴിവുകളാണ് ഉള്ളത്.
  • ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റായ scr.indianrailways.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Indian Railway Recruitment 2021: ഇന്ത്യന്‍ റെയില്‍വേയില്‍   4,000 അപ്രന്റീസ് ഒഴിവുകള്‍,  പ്രായപരിധി, യോഗ്യത, അറിയാം

Indian Railway Recruitment 2021: South Central Railway (SCR)  അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  4,000 ല്‍ അധികം ഒഴിവുകളാണ് ഉള്ളത്.

ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍  റെയില്‍വേയുടെ   ഔദ്യോഗിക വെബ്സൈറ്റായ scr.indianrailways.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
തസ്തികകളുടെ പേര്, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രായപരിധി, തുടങ്ങിയ മറ്റ് പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.  

തസ്തികകളുടെ  എണ്ണം  (Indian Railway Recruitment 2021: Name and number of posts

AC മെക്കാനിക് - 250 പോസ്റ്റുകൾ
കാർപെന്റർ (Carpenter) - 18 പോസ്റ്റുകൾ
ഡീസൽ മെക്കാനിക് - 531 പോസ്റ്റുകൾ
ഇലക്ട്രീഷ്യൻ - 1,019 പോസ്റ്റുകൾ
ഇലക്ട്രോണിക് മെക്കാനിക് - 92 പോസ്റ്റുകൾ
ഫിറ്റർ  (Fitter) - 1,460 പോസ്റ്റുകൾ
മെഷീനിസ്റ്റ് (Machinist) - 71 പോസ്റ്റുകൾ
എംഎംടിഎം  (MMTM) - 5 പോസ്റ്റുകൾ
എംഎംഡബ്ല്യു (MMW) - 24 പോസ്റ്റുകൾ
പെയിന്റർ - 80 പോസ്റ്റുകൾ
വെൽഡർ - 553 പോസ്റ്റുകൾ

വിദ്യാഭ്യാസ യോഗ്യതകൾ (Indian Railway Recruitment 2021: Educational qualifications

ഒരു ഉദ്യോഗാര്‍ഥി പത്താം ക്ലാസോ അതിന് തുല്യമായതോ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) കുറഞ്ഞത് 50% മാർക്കോടെ വിജയിച്ചിരിക്കണം. ഉദ്യോഗാര്‍ഥിക്ക് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള  ഐടിഐ (ITI) സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

പ്രായപരിധി (Indian Railway Recruitment 2021: Age limit)

Also Read: SBI PO Recruitment 2021: എസ്ബിഐ പ്രൊബേഷണറി ഓഫീസർ, 2056 ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

2021 ഒക്ടോബർ 4   അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.  ഉദ്യോഗാര്‍ഥിയുടെ പ്രായം  15 വയസിനും  24 വയസിനും ഇടയിലായിരിക്കണം. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് പ്രായ പരിധിയില്‍  ഇളവ് ഉണ്ട്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി  (Indian Railway Recruitment 2021: Last date

താൽപ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2021 നവംബർ 3 (11:59 PM) വരെ അപേക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News