നോട്ട്​ നിരോധനം പോലെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയും എല്ലാം നശിപ്പിക്കും: പി ചിദംബരം

മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരം. 

Last Updated : Sep 30, 2017, 04:06 PM IST
നോട്ട്​ നിരോധനം പോലെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയും എല്ലാം നശിപ്പിക്കും: പി ചിദംബരം

ന്യൂഡല്‍ഹി: മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരം. 

കേന്ദ്രസർക്കാറി​​​ന്‍റെ നോട്ട്​ നിരോധനം പോലെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയും എല്ലാം നശിപ്പിക്കുമെന്ന് കോൺഗ്രസ്​ നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരം അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷ ഉൾപ്പെടെ എല്ലാം ഈ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ്​ ട്രെയിൻ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല, ഇത് സമ്പന്നർക്കും മറ്റ്​ ഉന്നതർക്കും വേണ്ടിയുള്ളതാണെന്നും ചിദംബരം വിമർശിച്ചു.

റെയിൽവേ പണം ചെലവഴിക്കേണ്ടത്​ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്​, അതിവേഗ ട്രെയിനിനു വേണ്ടിയല്ല എന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്​ 22 പേർ മരിക്കുകയും 30 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പണക്കാരായ യാത്രക്കാർക്കുവേണ്ടി ദരിദ്രരായ യാത്രക്കാരെ കൊന്നൊടുക്കിയാണ്​ മോദി സർക്കാർ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും മുംബൈയിൽ നടന്നത്​ കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്​ജയ്​ റൗത്ത്​ വിമർശിച്ചിരുന്നു. 

 

 

 

Trending News