Covid Vaccine: മുംബൈ 3 ദിവസത്തേക്ക് വാക്‌സിനേഷൻ നിർത്തി വെച്ചു; വാക്‌സിൻ ക്ഷാമമെന്ന് ഉദ്യോഗസ്ഥർ

ഇന്ന് മുതൽ മുംബൈയിൽ വാക്‌സിനേഷൻ ഉണ്ടാകില്ലെന്നും ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 11:06 AM IST
  • വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് മുംബൈയിൽ വാക്‌സിനേഷൻ നിർത്തി വെച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
  • ഇന്ന് മുതൽ മുംബൈയിൽ വാക്‌സിനേഷൻ ഉണ്ടാകില്ലെന്നും ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.
  • മെയ് 1 നാണ് രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിക്കുന്നത്.
  • മഹാരാഷ്ട്ര കൂടാതെ പഞ്ചാബ്, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്തെത്തിയിട്ടുണ്ട്
Covid Vaccine: മുംബൈ 3 ദിവസത്തേക്ക് വാക്‌സിനേഷൻ നിർത്തി വെച്ചു; വാക്‌സിൻ ക്ഷാമമെന്ന് ഉദ്യോഗസ്ഥർ

Mumbai: രാജ്യം മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷനിലേക്ക് (Covid Vaccination) കടക്കാനിരിക്കെ മുംബൈ മൂന്ന് ദിവസത്തേക്ക് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് മുംബൈയിൽ വാക്‌സിനേഷൻ നിർത്തി വെച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് മുതൽ മുംബൈയിൽ വാക്‌സിനേഷൻ ഉണ്ടാകില്ലെന്നും ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.

കോവിഡ് (Covid 19) രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കൂടുതലായും യുവാക്കളിലാണ് രോഗവ്യാപനം കൂടുതലായി കണ്ട് വന്നിരുന്നത്. ഇതിനെ തുടർന്നാണ് മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവിൽ 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നല്കാൻ തീരുമാനിച്ചത്. എന്നാൽ മുംബൈയിൽ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ഇതും നീട്ടി വെയ്‌ക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: Covid Second Wave: സുപ്രീം കോടതി എടുത്ത കേസ് ഇന്ന് പരിഗണനക്ക്,വാക്സിൻ വിതരണത്തിലടക്കം തീരുമാനങ്ങൾക്ക് സാധ്യത

മെയ് 1 നാണ് രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിക്കുന്നത്. എന്നാൽ മുംബൈയിൽ (Mumbai) വാക്‌സിൻ ക്ഷാമത്തെ തുടർന്ന് 2021 ഏപ്രിൽ 30 മുതൽ മേയ് 2 വരെയുള്ള തീയതികളിൽ വാക്‌സിനേഷൻ നിർത്തിവെച്ചിരിക്കുകയാണ്. ഈ തീയതികളിൽ വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപറേഷൻ വ്യാഴാഴ്ചയാണ് അറിയിച്ചത്.

ALSO READ: Covaxin വാക്സിന്റെ വില കുറച്ചു, സംസ്ഥാനങ്ങൾക്ക് ഇനി കിട്ടുക 400 രൂപയ്ക്ക്

മുൻസിപ്പൽ കോർപറേഷന് വാക്‌സിൻ ലഭിച്ചാൽ ഉടൻ തന്നെ വാക്‌സിനേഷൻ പുനരാരംഭിക്കുമെന്നും. വാക്‌സിൻ ലഭിച്ച വിവരം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും (Social Media) ജനങ്ങളെ അറിയിക്കുമെന്നും  ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ ലഭിക്കില്ലായെന്ന് പരിഭ്രാന്തരാകേണ്ടെന്നും, വാക്‌സിനേഷൻ സെന്ററുകൾക്ക് മുന്നിൽ തിരക്ക് കൂട്ടേണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രജിസ്റ്റർ ചെയ്‌ത എല്ലാവർക്കും തന്നെ വാക്‌സിനേഷൻ  ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട് .

ALSO READ: വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം

മഹാരാഷ്ട്രയെ (Maharashtra) കൂടാതെ പഞ്ചാബ്, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യം വൻ തോതിൽ വാക്‌സിൻ ക്ഷാമം നേരിട്ടിരുന്നുവെങ്കിലും പിന്നീട് പരിഹരിക്കുകയായിരുന്നു. ഇപ്പൊ കേരളം സർക്കാർ 1 കോടി വാക്സിൻ ഡോസുകൾ കൂടി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News