Covid Second Wave: പിടിച്ച് നിർത്താനാകാതെ രാജ്യത്തെ കോവിഡ് രോഗബാധ; പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തോടടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.86 ലക്ഷം പേർക്കാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 10:14 AM IST
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.86 ലക്ഷം പേർക്കാണ്.
  • കോവിഡ് രോഗബാധ മൂലം മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ച വരികയാണ്.
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ 3,498 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം ഇത് വരെ മരിച്ചത് ആകെ 2,08,330 പേരാണ്.
Covid Second Wave: പിടിച്ച് നിർത്താനാകാതെ രാജ്യത്തെ കോവിഡ് രോഗബാധ; പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തോടടുക്കുന്നു

New Delhi:രാജ്യത്തെ കോവിഡ് (Covid 19) രോഗബാധ ദിനംപ്രതി വൻതോതിൽ ഉയർന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.86 ലക്ഷം പേർക്കാണ്. കോവിഡ് രോഗബാധ മൂലം മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ച വരികയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 3,498 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ (India) കോവിഡ് രോഗബാധ മൂലം ഇത് വരെ മരിച്ചത് ആകെ 2,08,330 പേരാണ്. ഇന്ത്യയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്തെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ 3 ലക്ഷം കടക്കുന്നത്. ഇതുവരെ ആകെ 1.87 കോടി ജനങ്ങൾക്ക് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: Covid19 Meeting: പ്രധാനമന്ത്രിയുടെ വിലയിരുത്തൽ യോഗം ഇന്ന്, വാക്സിനെത്തുമോ?

മഹാരാഷ്ട്രയിലാണ് (Maharashtra) ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 66,159 പേർക്ക് കൂടി പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരള, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.

ALSO READ: Covid Second Wave: സുപ്രീം കോടതി എടുത്ത കേസ് ഇന്ന് പരിഗണനക്ക്,വാക്സിൻ വിതരണത്തിലടക്കം തീരുമാനങ്ങൾക്ക് സാധ്യത

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ നിരവധി രാജ്യങ്ങളാണ് സഹായഹസ്തവുമായി മുന്നോട്ട് എത്തുന്നത്. യുകെയിൽ (UK) നിന്നുള്ള ആദ്യ ഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ  ഈ ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യയിലെത്തിയിരുന്നു. ഇന്ന് അമേരിക്കയുടെ ആദ്യ ഘട്ട അടിയന്തര കോവിഡ് ചികിത്സ സഹായങ്ങളും ഇന്ത്യയിലെത്തി.

ALSO READ: Covid Second Wave: മൂന്ന് മാസത്തേക്ക് 17 ചികിത്സ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ഒരു സൂപ്പർ ഗാലക്‌സി മിലിറ്ററി ട്രാൻസ്പോർട്ടറിൽ ഇന്ന് രാവിലെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ആദ്യഘട്ട ചികിത്സ സഹായങ്ങൾ എത്തിയെന്ന വിവരം യുഎസ് (US) എംബസി ട്വിറ്റർ വഴി പങ്ക് വെയ്ക്കുകയും ചെയ്‌തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയോടൊപ്പം നിൽക്കുന്നുവെന്നും അമേരിക്ക അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News