Karnataka Assembly Elections 2023: കർണാടകയിൽ ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും? മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പറയുന്നു

Karnataka Assembly Elections 2023:   BJPയുടെ  വിജയം അവകാശപ്പെടുകയാണ് ഈ മുതിര്‍ന്ന നേതാവ്.  BJP  അനായാസം ഭരണതുടര്‍ച്ച നേടുമെന്നാണ് കർണാടകയിൽ 4 തവണ മുഖ്യമന്ത്രിയായിരുന്ന  ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2023, 05:09 PM IST
  • BJPയുടെ വിജയം അവകാശപ്പെടുകയാണ് ഈ മുതിര്‍ന്ന നേതാവ്. BJP അനായാസം ഭരണതുടര്‍ച്ച നേടുമെന്നാണ് കർണാടകയിൽ 4 തവണ മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.
Karnataka Assembly Elections 2023: കർണാടകയിൽ ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും? മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പറയുന്നു

Karnataka Assembly Elections 2023:  മെയ്‌ 10ന്  നടക്കുന്ന കര്‍ണാടക  നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം വൈകിട്ട്  6 മണിക്ക് അവസാനിക്കും. രണ്ട് ദിവസത്തിന് ശേഷം അതായത് മെയ് 10 ന് തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും അവസാന ഘട്ടത്തില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ മാറി മറിയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുവാന്‍ ഇടയായത്. 

Also Read:  Karnataka Assembly Elections 2023: കർണാടകയിൽ കോൺഗ്രസ് വിജയിക്കും, ശരദ് പവാർ

എല്ലാ മണ്ഡലങ്ങളിലും ബിജെപിയും  കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നിശബ്ദമായി മുന്നേറ്റം തുടരുകയാണ് JD(S). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്തി നടത്തുന്നത്. ബിജെപി ഭരണതുടര്‍ച്ച അവകാശപ്പെടുന്നുണ്ട് എങ്കിലും ഇത്തവണ പ്രവചനാതീതമാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

Also Read:  Aadhaar Name Change: നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം!!

അതേസമയം, BJPയുടെ  വിജയം അവകാശപ്പെടുകയാണ് ഈ മുതിര്‍ന്ന നേതാവ്.  BJP   അനായാസം ഭരണതുടര്‍ച്ച നേടുമെന്നാണ് കർണാടകയിൽ 4 തവണ മുഖ്യമന്ത്രിയായിരുന്ന  ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് മാത്രമല്ല, പാര്‍ട്ടി എത്ര സീറ്റ് നേടുമെന്നും യെദ്യൂരപ്പ പറയുന്നു. 

കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍  ഭരണം നേടുമെന്ന് ബിജെപിയും കോൺഗ്രസും വാദിക്കുമ്പോൾ  ആരാണ് അധികാരത്തിൽ എത്തുക എന്ന് മെയ് 13 ന് വോട്ടെണ്ണൽ ദിവസം മാത്രമേ അറിയൂ, എന്നാൽ, അതിന് മുന്‍പ് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്‍റെ കണക്കുകൾ നിരത്തി ബിജെപിയുടെ വിജയം ഉറപ്പിച്ചിരിയ്ക്കുകയാണ്.
 
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കർണാടകയിലെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ റോഡ്‌ ഷോകളും റാലികളും നടത്തിയത് വിജയം കാണുമെന്നും ബി എസ് യെദ്യൂരപ്പ പറഞ്ഞു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 135 സീറ്റുകൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് യെദ്യൂരപ്പ പറഞ്ഞു.  കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്, അതിന്‍റെ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 4-5 മാസം പ്രചാരണം നടത്തിയിട്ടും യുപിയിൽ 2-3 സീറ്റുകൾ മാത്രമാണ് നേടിയത്. അത് കർണാടകയിലും ആവർത്തിക്കും, അദ്ദേഹം പറഞ്ഞു. 

ബജ്‌റംഗ് ബലി, പിഎഫ്‌ഐ, മുസ്ളീം സംവരണം, അഴിമതി, തൊഴിൽ എന്നിവയാണ് കർണാടകയിലെ തിരഞ്ഞെടുപ്പ് ചിത്രവും രാഷ്ട്രീയ പാർട്ടികളുടെ വിധിയും തീരുമാനിക്കുന്ന അഞ്ച് വിഷയങ്ങൾ . 

മെയ് 2 വരെ കർണാടക തിരഞ്ഞെടുപ്പിൽ പല വിഷയങ്ങളിലും കോൺഗ്രസ് ബിജെപിയെ ഉപരോധിക്കുകയായിരുന്നു. ഇതിൽ അഴിമതിയും തൊഴിൽ പ്രശ്‌നവുമായിരുന്നു ഏറ്റവും മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ, മെയ് രണ്ടിന് കോൺഗ്രസ് പ്രകടന പത്രിക വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ കർണാടകയിൽ ബജ്‌റംഗ് ബലിയുടെയും പിഎഫ്‌ഐയുടെയും പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നത്....!! 

കർണാടകയുടെ മാനസികാവസ്ഥ മരുന്ന് രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. അതായത്,  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിതഃ ഷായുടെയും തിരഞ്ഞെടുപ്പ് റാലികളിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. ഇത് കർണാടകയുടെ മൂഡ് വ്യക്തമാക്കുന്നു... അതായത് ഭരണതുടര്‍ച്ച ഉറപ്പാക്കി ബിജെപി മുന്നോട്ടു നീങ്ങുകയാണ്...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News