Karnataka Assembly Elections 2023: കർണാടകയിൽ കോൺഗ്രസ് വിജയിക്കും, ശരദ് പവാർ

Karnataka Assembly Elections 2023:  ആവേശോജ്വലമായ  തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍  മാത്രം ബാക്കി നില്‍ക്കേ നിര്‍ണ്ണായക വിലയിരുത്തലുകള്‍ നടത്തിയിരിയ്ക്കുകയാണ് NCP അദ്ധ്യക്ഷനും  സ്ഥാപക നേതാവുമായ ശരദ് പവാര്‍. 

Written by - Zee Malayalam News Desk | Last Updated : May 8, 2023, 11:54 AM IST
  • തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ മതപരമായ മുദ്രാവാക്യം വിളിച്ച് പ്രധാനമന്ത്രി മോദി വ്യത്യസ്തമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്, അത് നല്ല കാര്യമല്ല, എൻസിപി നേതാവ് പറഞ്ഞു.
Karnataka Assembly Elections 2023: കർണാടകയിൽ കോൺഗ്രസ് വിജയിക്കും, ശരദ് പവാർ

Karnataka Assembly Elections 2023: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചരണം അവസാനഘട്ടത്തില്‍ എത്തിയിരിയ്ക്കുകയാണ്. മെയ്‌ 10 ന് വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഇന്ന് പ്രചാരണത്തിന്‍റെ കലാശക്കൊട്ട് നടക്കും. 

Also Read:  Zee News Opinion Poll: കർണാടകയിൽ ആരുടെ സർക്കാർ? അഭിപ്രായ വോട്ടെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രതികരണം

അതേസമയം, ആവേശോജ്വലമായ  തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍  മാത്രം ബാക്കി നില്‍ക്കേ നിര്‍ണ്ണായക വിലയിരുത്തലുകള്‍ നടത്തിയിരിയ്ക്കുകയാണ് NCP അദ്ധ്യക്ഷനും  സ്ഥാപക നേതാവുമായ ശരദ് പവാര്‍. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എൻസിപി നേതാവ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയാണ്  ഞങ്ങൾ നിലകൊള്ളുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പണ്ഡർപൂർ ടെമ്പിൾ ടൗണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.  

Also Read:  Karnataka Assembly Elections 2023: കർണാടകയില്‍ വിജയം ഉറപ്പാക്കാന്‍ ട്രംപ് കാര്‍ഡ് പുറത്തെടുത്ത് BJP!!
 
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മത' മുദ്രാവാക്യങ്ങളിൽ (Religious Slogans) അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.  തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ മതപരമായ മുദ്രാവാക്യം വിളിച്ച് പ്രധാനമന്ത്രി മോദി വ്യത്യസ്തമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്, അത് നല്ല കാര്യമല്ല, എൻസിപി നേതാവ് പറഞ്ഞു.

മതേതരത്വം എന്ന ആശയം നാമെല്ലാവരും അംഗീകരിയ്ക്കുന്നു. ആ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിൽ ഒരു മതമോ മതത്തെയോ ദൈവത്തെയോ സംബന്ധിക്കുന്ന വിഷയം ഏറ്റെടുക്കുമ്പോൾ, അത് മറ്റൊരു തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു, അത് നല്ല കാര്യമല്ല", അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ബർസു ഗ്രാമത്തിൽ ഒരു മെഗാ ഓയിൽ റിഫൈനറി പദ്ധതിയെ എതിർക്കുന്ന ഒരു വിഭാഗം പ്രദേശവാസികളുടെ പ്രക്ഷോഭത്തെ കുറിച്ച് ചോദിച്ചപ്പോൾ, സ്ഥലം സന്ദർശിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും എന്നാൽ എപ്പോൾ, എങ്ങനെ എന്നത് ഉടന്‍തന്നെ തീരുമാനിക്കുമെന്നും എൻസിപി നേതാവ് പറഞ്ഞു.  താന്‍ ബർസു ഗ്രാമവാസികളുടെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തി. വിദഗ്ധരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഗ്രാമവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ട് പ്രശ്നം മുന്നോട്ട് കൊണ്ടുപോകണമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തിടെ എൻസിപി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് അദ്ദേഹം വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍,  രാജിവെച്ച് ദിവസങ്ങൾക്ക് ശേഷം സഹപ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടെയും വികാരങ്ങളെ മാനിച്ച് അദ്ദേഹം രാജി പിന്‍വലിയ്ക്കുകയായിരുന്നു.  

എന്നാല്‍,  പാർട്ടിയിൽ സംഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതിലും പുതിയ ചുമതലകൾ ഏൽപ്പിക്കുന്നതിലും പുതിയ നേതൃത്വം സൃഷ്ടിക്കുന്നതിലും താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പവാർ പറഞ്ഞു. സംഘടനയുടെ വളർച്ചയ്‌ക്കായി ശക്തമായി പ്രവർത്തിക്കുമെന്നും പാർട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News