Kashmir Valley | തണുത്തുറഞ്ഞ് കശ്മീർ; ജനജീവിതം ദുസ്സഹം

താഴ്‌വരയിലെ ഭൂരിഭാഗം സ്ഥലങ്ങളും മൈനസ് ഡി​ഗ്രി താപനിലയിൽ എത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 09:29 PM IST
  • ശ്രീനഗറിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില -1.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
  • തെക്കൻ കശ്മീരിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ പഹൽഗാം -3.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്
  • സ്‌കീ റിസോർട്ടായ ഗുൽമാർഗിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.8 ഡിഗ്രി സെൽഷ്യസാണ്
  • ലേയിൽ കുറഞ്ഞ താപനില -8.0C ആണ് രേഖപ്പെടുത്തിയത്
Kashmir Valley | തണുത്തുറഞ്ഞ് കശ്മീർ; ജനജീവിതം ദുസ്സഹം

ശ്രീനഗർ: താപനില പൂജ്യം ഡിഗ്രിക്ക് താഴെയായതോടെ കാശ്മീർ താഴ്‌വര (Kashmir valley) തണുത്തുറയുന്നു. ഈ വർഷം ശീതകാലം നേരത്തെ ആരംഭിച്ചതോടെ താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങൾ ഇതിനകം മഞ്ഞുമൂടിയിരിക്കുകയാണ്. താഴ്‌വരയിലെ ഭൂരിഭാഗം സ്ഥലങ്ങളും മൈനസ് ഡി​ഗ്രി (Minus degree) താപനിലയിൽ എത്തിയിട്ടുണ്ട്.

ശ്രീനഗറിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില -1.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തെക്കൻ കശ്മീരിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ പഹൽഗാം -3.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സ്‌കീ റിസോർട്ടായ ഗുൽമാർഗിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.8 ഡിഗ്രി സെൽഷ്യസാണ്.

ALSO READ: Bengaluru floods: കനത്ത മഴയെ തുടർന്ന് ബം​ഗളൂരുവിൽ വെള്ളപ്പൊക്കം

ആഗോളതാപനം ലോകമെമ്പാടുമുള്ള ഒരു പ്രശ്നമാണ്, ഇവിടെയും അത് സ്വാധീനം ചെലുത്തുന്നുവെന്ന് കശ്മീരിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ സോനം ലോട്ടസ് പറഞ്ഞു. ശൈത്യകാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം ഉടൻ ആരംഭിക്കും.

ശ്വാസംമുട്ടൽ മൂലം നിരവധി പേരാണ് മരിക്കുന്നത്. ഹീറ്ററുകൾ ശരിയായ രീതിയിൽ ഉപയോ​ഗിച്ചില്ലെങ്കിലും കാർബൺഡൈ ഓക്സൈഡ് ശ്വസിച്ച് മരണം സംഭവിക്കാം. ഉടൻ തന്നെ ബോധവൽക്കരണ പരിപാടി ആരംഭിക്കുമെന്നും കശ്മീരിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ സോനം ലോട്ടസ് പറഞ്ഞു.

ALSO READ: Andhra dam crack | ആന്ധ്രയിലെ റയല ചെരിവ് ജലസംഭരണിയിൽ വിള്ളൽ; നിരവധി ​ഗ്രാമങ്ങൾ ഒഴിപ്പിച്ചു

ലഡാക്കിലും താപനില ഗണ്യമായി കുറഞ്ഞു. ലേയിൽ കുറഞ്ഞ താപനില -8.0°C ആണ് രേഖപ്പെടുത്തിയത്. കാർഗിലിൽ -3.6 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ സ്ഥലമായ ഡ്രാസിൽ -12.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ദീർഘനേരം വൈദ്യുതി മുടങ്ങുന്നതും മഞ്ഞുവീഴ്ചമൂലം ​ഗതാ​ഗതം തടസ്സപ്പെടുന്നതും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

വെള്ളത്തിനും വൈദ്യുതിക്കും തടസ്സമില്ലാതിരിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നവംബർ അവസാനം വരെ താഴ്‌വരയുടെ സമതലങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ മൂടൽമഞ്ഞിനൊപ്പം വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News