ബംഗളൂരു: കനത്ത മഴയിൽ (Heavy rain) ബംഗളൂരുവിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് വടക്കൻ ബംഗളൂരുവിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായത്. നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകിയതോടെ യെലഹങ്ക, മഹാദേവപുര സോണിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും അപ്പാർട്ട്‌മെന്റുകളുടെ ബേസ്‌മെന്റുകളിലും വെള്ളം കയറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
#WATCH | Karnataka: Waterlogging amid heavy rainfall affects residents of Kendriya Vihar area, Bengaluru pic.twitter.com/uQ9MIvhk0U
— ANI (@ANI) November 22, 2021
വടക്കൻ ബെംഗളൂരുവിലെ ഏറ്റവും വലിയ ടെക് പാർക്കുകളിലൊന്നായ മാന്യത ടെക് പാർക്കും വെള്ളക്കെട്ടിലായി. യെലഹങ്കയിലെ കേന്ദ്രീയ വിഹാറാണ് ഏറ്റവും കൂടുതൽ മഴക്കെടുതി നേരിട്ടത്. എൻഡിആർഎഫ് സംഘവും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മഴവെള്ള ചാലുകളുടെ കൈയേറ്റം വെള്ളപ്പൊക്കത്തിന് കാരണമായെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും കേന്ദ്രീയ വിഹാർ സന്ദർശിച്ച യെലഹങ്ക എംഎൽഎ എസ് ആർ വിശാനാഥ് പറഞ്ഞു. മറ്റ് പ്രദേശങ്ങളിൽ വെള്ളം പതിയെ താഴുന്നുണ്ടെങ്കിലും കേന്ദ്രീയ വിഹാറിൽ വെള്ളക്കെട്ട് ഒഴിയാൻ താമസിക്കും.
എട്ട് നിലകളുള്ള എട്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. അഞ്ചടിയോളം വെള്ളമുള്ളതിനാൽ ആർക്കും പുറത്തിറങ്ങാൻ ആകില്ല. വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുന്നുണ്ടെന്നും എസ് ആർ വിശാനാഥ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...