Tribute To Lata Mangeshkar | ലതാ മങ്കേഷ്കറുടെ വിയോഗം വാക്കുകൾക്കതീതമായ വേദനയെന്ന് പ്രധാനമന്ത്രി ; പ്രിയ ഗായികയുടെ വിടവാങ്ങലിൽ അനുശോചിച്ച് നേതാക്കൾ

രാജ്യത്തിന്റെ സത്തയും സൗന്ദര്യവും അവതരിപ്പിക്കുന്ന അവരുടെ വിശാലമായ ഗാനങ്ങളിലൂടെ തലമുറകൾ ആ ആന്തരിക വികാരങ്ങൾ കണ്ടെത്തിയെന്ന് പ്രസിഡന്റെ റാം നാഥ് കോവിന്ദ് ട്വിറ്റിറിലൂടെ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 11:51 AM IST
  • 92കാരിയായ ഇന്ത്യൻ വാനമ്പാടി കോവിഡും അതെ തുടർന്ന് ന്യുമോണിയ ബാധിച്ച് ചികിത്സ ഇരിക്കവെയാണ് ഇതിഹാസ ഗായിക മരണമടയുന്നത്.
  • ലതാ മങ്കേഷ്കറുടെ വിയോഗം തനിക്ക് ഹൃദയഭേദകമായ വികാരമാണ് സൃഷ്ടിക്കുന്നതെന്ന് റാം നാഥ് കോവിന്ദ് ട്വിറ്റിറിലൂടെ അറിയിച്ചു.
Tribute To Lata Mangeshkar | ലതാ മങ്കേഷ്കറുടെ വിയോഗം വാക്കുകൾക്കതീതമായ വേദനയെന്ന് പ്രധാനമന്ത്രി ; പ്രിയ ഗായികയുടെ വിടവാങ്ങലിൽ അനുശോചിച്ച് നേതാക്കൾ

ന്യൂ ഡൽഹി : ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശേചിച്ച് പ്രസിഡന്റെ റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 92കാരിയായ ഇന്ത്യൻ വാനമ്പാടി കോവിഡും അതെ തുടർന്ന് ന്യുമോണിയ ബാധിച്ച് ചികിത്സ ഇരിക്കവെയാണ് ഇതിഹാസ ഗായിക മരണമടയുന്നത്. 

ലതാ മങ്കേഷ്കറുടെ വിയോഗം തനിക്ക് ഹൃദയഭേദകമായ വികാരമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ സത്തയും സൗന്ദര്യവും അവതരിപ്പിക്കുന്ന അവരുടെ വിശാലമായ ഗാനങ്ങളിലൂടെ തലമുറകൾ ആ ആന്തരിക വികാരങ്ങൾ കണ്ടെത്തിയെന്ന് പ്രസിഡന്റെ റാം നാഥ് കോവിന്ദ് ട്വിറ്റിറിലൂടെ അറിയിച്ചു. 

ALSO READ : Lata Mangeshkar | വിടപറഞ്ഞത് ഇന്ത്യയുടെ വാനമ്പാടി....

"വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. നികത്താനാവാത്ത ഒരു ശൂന്യത അവൾ നമ്മുടെ രാജ്യത്ത് അവശേഷിപ്പിക്കുന്നു. വരും തലമുറകൾ അവളെ ഇന്ത്യൻ സംസ്കാരത്തിന്റെ അഗ്രഗണ്യയായി ഓർക്കും, അവരുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നു" പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

"പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടർന്നു. ലതാ മങ്കേഷ്കറുടെ സുവർണ്ണ ശബ്ദം അനശ്വരമാണ്, അത് അവരുടെ ആരാധകരുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നത് തുടരും" കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു.

ALSO READ : Lata Mangeshkar| കദളി കൺകദളി... ലതാ മങ്കേഷ്കർ പാടിയ മലയാളത്തിലെ ഒരേ ഒരു ഗാനം

1942 13-ാം വയസിലാണ് ഇതിഹാസ ഗായിക ഗാനലോകത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്ക്കർ തന്റെ ശബ്ദ മാധൂര്യം പകർന്നിട്ടുണ്ട്. കദളിചെങ്കദിളി എന്ന വയലാറിന് വരികൾക്ക് ശബ്ദം നൽകിയത് ലതാ മങ്കേഷ്കറായിരുന്നു.

ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നേടിട്ടുണ്ട്. 1929ത് സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. ഹൃദയ എന്നായിരുന്നു ലതാ മങ്കേഷ്കറുടെ ആദ്യകാല നാമം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News