മുംബൈ: സംഗീത രംഗത്ത് നിറഞ്ഞ് നിന്നിരുന്നെങ്കിലും മലയാളത്തിൽ ഒരേ ഒരു പാട്ട് മാത്രമാണ് ലതാ മങ്കേഷ്കർ പാടിയത്. നെല്ല് എന്ന ചലചിത്രത്തിനായി പാടിയ കദളി കൺകദളി ചെങ്കദളി പൂ വേണോ എന്ന പാട്ടായിരുന്നു അത്.
വയലാറിൻറെ വരികൾക്ക് ഈണം നൽകിയത് സലിൽ ചൗധരി ആയിരുന്നു. ജയഭാരതിയായിരുന്നു ഗാനരംഗത്തിൽ അഭിനയിച്ചത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്ന ഇത്. പി. വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചത് രാമു കാര്യാട്ടും കെ.ജി ജോർജ്ജും ചേർന്നാണ്.
എസ്.എൽ. പുരം സദാനന്ദൻ ആണ് സംഭാഷണം രചിച്ചത്. ജമ്മു ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ എൻ.പി. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ലതാ മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി.1999-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.2001-ലാണ് ഭാരതരത്നം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...