Ayodhya Ram Mandir Pran Prathistha LIVE: രാമമന്ത്ര മുഖരിതമായി അയോധ്യ; ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു, ആദ്യ ആരതി നടത്തി പ്രധാനമന്ത്രി [LIVE]

Mon, 22 Jan 2024-1:27 pm,

Ram Mandir LIVE Pran Prathishta: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം അയോധ്യയിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു

Ram Mandir Pran Prathishta Live Updates: ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് ഇന്ന് അവസാനമാകുകയാണ്.  പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി അയോധ്യ എല്ലാ രീതിയിലും ഒരുങ്ങി കഴിഞ്ഞു.  രാവിലെ 11: 30 നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങിയത്. 12:20 ഓടെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രനഗരിയില്‍ ആര്‍ഭാടത്തോടെ നടക്കുന്ന ചടങ്ങിന് രാജ്യത്തെ നിരവധി പ്രമുഖര്‍ സാക്ഷിയാകും. പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അയോധ്യ നഗരം മുഴുവനും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. 


 

Latest Updates

  • Ayodhya Ram Mandir Pran Prathistha Updates:  ആദ്യ ആരതി നടത്തി പ്രധാനമന്ത്രി 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാംലല്ലയുടെ ആദ്യ ആരതി നടത്തി.  മന്ത്രോച്ചാരണങ്ങൾക്കിടയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കൊണ്ടുവന്ന വാദ്യമേളങ്ങളുടെ നാദതരംഗങ്ങളിലാണ് ചടങ്ങ് നടന്നത്.

     

  • Ayodhya Ram Mandir Pran Prathistha Updates: രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു...

    COMMERCIAL BREAK
    SCROLL TO CONTINUE READING

    അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നിന്നുള്ള രാംലല്ലയുടെ ആദ്യ ദൃശ്യം കാണാം. 

     

  • Ayodhya Ram Mandir Pran Prathistha Updates: രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.  ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവറം ചടങ്ങിൽ പങ്കെടുത്തിരുന്നു

  • Ayodhya Ram Mandir Pran Prathistha Updates: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജകൾ നടത്തുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.

  • Ayodhya Ram Mandir Pran Prathistha Updates: രാമക്ഷേത്രത്തിലെത്തിയ പ്രമുഖർ 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    നടൻമാരായ വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്.

     

  • Ayodhya Ram Mandir Pran Prathistha Updates: മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെത്തി

     

  • Ayodhya Ram Mandir Pran Prathistha Updates: രാമമന്ത്രത്താൽ മുഴങ്ങി അയോധ്യ  

    ശ്രീരാമമന്ദിർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ഗായികമാരായ അനുരാധ പൗഡ്‌വാളും കവിതാ പൗഡ്‌വാളും രാംഭജൻ അവതരിപ്പിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.

  • Ayodhya Ram Mandir Pran Prathistha Updates: പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിനുള്ളിലെത്തി

    അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോർത്ത് ഗേറ്റിൽ സ്വീകരിച്ചു. 

  • Ayodhya Ram Mandir Pran Prathistha Updates: രാജ്യത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര

    COMMERCIAL BREAK
    SCROLL TO CONTINUE READING

    അയോധ്യയിലെ രാമക്ഷേത്ര സമർപ്പണത്തിന്റെ ചരിത്രദിനത്തിൽ, എസ്സൽ ഗ്രൂപ്പ് ചെയർമാനും മുൻ രാജ്യസഭാ എംപിയുമായ ഡോ. സുഭാഷ് ചന്ദ്ര രാജ്യത്തെ അഭിവാദ്യം ചെയ്യുകയും പുതിയ വാർത്താ ആപ് ആയ Pinewz പുറത്തിറക്കുമെന്നും കുറിച്ചിട്ടുണ്ട്. 

     

  • Ayodhya Ram Mandir Pran Prathistha Updates: ഇവിടെ എത്താൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യം

    രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, രാജ്കുമാർ ഹിരാനി എന്നിവർ രാം മന്ദിർ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനായി ശ്രീരാമക്ഷേത്ര സമുച്ചയത്തിലെത്തി. ഇവിടെ എത്താൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമെന്നാണ് ജാക്കി ഷ്രോഫ് പറഞ്ഞത്

  • Ayodhya Ram Mandir Pran Prathistha Updates: പ്രാൺ പ്രതിഷ്ഠാ ചടങ്ങിനായി പ്രമുഖർ രാമക്ഷേത്രത്തിലെത്തി തുടങ്ങി.

    രാം മന്ദിർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അതിഥികൾ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ എത്തിത്തുടങ്ങി. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു, നടന്മാരായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.

  • Ayodhya Ram Mandir Pran Prathistha Updates: ഭക്തരെ സ്വാഗതം ചെയ്യുന്നത് ബറേലിയിൽ നിന്നുള്ള ഈ ഗന്ധം

    അയോദ്ധ്യയിലെത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ബറേലിയിൽ നിന്നുള്ള ഈ ഗന്ധമാണ്.  ബറേലിയിൽ നിന്നുള്ള സുഗന്ധദ്രവ്യ വ്യവസായിയായ ഗൗരവ് മിത്തൽ ആണ് പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധദ്രവ്യക്കൂട്ടും, കുങ്കുമപ്പൂവും ചടങ്ങിലേക്കായി സമർപ്പിച്ചത്. 

  • Ayodhya Ram Mandir Pran Prathistha Updates: പ്രധാനമന്ത്രി അയോധ്യയിൽ ഇന്ന് നാലര മണിക്കൂർ ഉണ്ടാകും

    പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ 4 മണിക്കൂർ 15 മിനിറ്റ് തങ്ങുമെന്ന് റിപ്പോർട്ട്.  രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. ശേഷം പുരാതന ശിവക്ഷേത്രം നവീകരിച്ച കുബേർ തിലയും പ്രധാനമന്ത്രി സന്ദർശിക്കും. അവൻ അവിടെ നമസ്കരിക്കും.

  • Ayodhya Ram Mandir Pran Prathistha Updates: എന്റെ കരിയറിലെ ഏറ്റവും വലിയ ദിവസം..., വികാരഭരിതനായി ശങ്കർ മഹാദേവൻ 

    അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ  ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കാനെത്തിയ ശങ്കർ മഹാദേവൻ ഇങ്ങനെയൊരു ദിവസം വരുമെന്ന് ജീവിതത്തിൽ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് സീ ന്യൂസിനോട് പ്രതികരിച്ചത്.

  • Ayodhya Ram Mandir Pran Prathistha Updates: ഉമ, സൈന... ആരെല്ലാം അയോധ്യയിൽ എത്തി, അറിയാം

    ശ്രീരാമമന്ദിർ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അതിഥികൾ അയോധ്യയിൽ എത്തിത്തുടങ്ങി. ബിജെപി എം.പിയും നടിയുമായ ഹേമമാലിനി അൽപസമയം മുമ്പ് ഹോട്ടലിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവ് ഉമാഭാരതിയും രാംനഗരിയിൽ എത്തിയിട്ടുണ്ട്. ബാഡ്മിന്റൺ സൂപ്പർ താരം സൈന നെഹ്‌വാളും അയോധ്യയിലെത്തി. ജനസേനാ പാർട്ടി നേതാവും നടനുമായ പവൻ കല്യാണും പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിചേർന്നിട്ടുണ്ട്.

  • Ayodhya Ram Mandir Pran Prathistha Updates: യുഎസിലെ ഇന്ത്യക്കാരും  ഭജൻ ആലപിക്കുന്നു

    COMMERCIAL BREAK
    SCROLL TO CONTINUE READING

    യുഎസിലെ ഇന്ത്യക്കാരും പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി മിനസോട്ടയിലെ ഹിന്ദു ക്ഷേത്രത്തിൽ രാംഭജൻ ആലപിക്കുന്നു

     

  • Ayodhya Ram Mandir Pran Prathistha Updates: ആലിയ ഭട്ട്, രൺബീർ കപൂർ, രോഹിത് ഷെട്ടി അയോധ്യയിലേക്ക്

    രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അഭിനേതാക്കളായ ആലിയ ഭട്ട്, രൺബീർ കപൂർ, ചലച്ചിത്ര നിർമ്മാതാവ് രോഹിത് ഷെട്ടി എന്നിവർ മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ടു.

  • Ayodhya Ram Mandir Pran Prathistha Updates: ആലിയ ഭട്ട്, രൺബീർ കപൂർ, രോഹിത് ഷെട്ടി അയോധ്യയിലേക്ക്

    രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അഭിനേതാക്കളായ ആലിയ ഭട്ട്, രൺബീർ കപൂർ, ചലച്ചിത്ര നിർമ്മാതാവ് രോഹിത് ഷെട്ടി എന്നിവർ മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ടു.

  • Ayodhya Ram Mandir Pran Prathistha Updates: പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സച്ചിൻ തെണ്ടുൽക്കർ അയോധ്യയിലേക്ക്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാനായി  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മുംബൈയിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെട്ടു

     

  • Ayodhya Ram Mandir Pran Prathistha Updates: രാമക്ഷേത്രത്തിൽ പൂജകൾ നടക്കുന്നു..

    COMMERCIAL BREAK
    SCROLL TO CONTINUE READING

    അയോധ്യയിലെ രാമക്ഷേത്രത്തിൽ രാവിലെ മുതൽ നടക്കുന്ന പൂജാ ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. വിശ്വഹിന്ദു പരിഷത്ത് വക്താവ് ശരദ് ശർമയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

  • Ayodhya Ram Mandir Pran Prathistha Updates: അമിതാഭ് ബച്ചൻ അയോധ്യയിലേക്ക്...

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഇന്ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി അമിതാഭ് ബച്ചൻ അയോധ്യയിലേക്ക്.

     

  • Ayodhya Ram Mandir Pran Prathistha Updates: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി നടന്മാരായ ചിരഞ്ജീവിയും, രാംചരണും അയോധ്യയിലേക്ക്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഇന്ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി നടന്മാരായ ചിരഞ്ജീവിയും, രാംചരണും ഹൈദരാബാദിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെട്ടു

     

  • Ayodhya Ram Mandir Pran Prathistha Updates: രാമജന്മഭൂമി പരിസരത്ത് നിന്നുള്ള ദൃശ്യങ്ങൾ...

    COMMERCIAL BREAK
    SCROLL TO CONTINUE READING

    രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള രാമജന്മഭൂമി പരിസരത്ത് നിന്നുള്ള ദൃശ്യങ്ങൾ.

     

  • Ram Mandir Pran Prathistha LIVE Updates: മോദിയുടെയും യോഗിയുടെയും സ്വപ്ന അയോധ്യ

    ലോക ഭൂപടത്തിൽ അയോധ്യ സ്ഥാനം പിടിച്ചെന്ന് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വപ്നങ്ങളുടെ അയോധ്യയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാംലല്ലയെ ശ്രീകോവിലിൽ ഇരുത്തുന്നതെന്നും രാമഭക്തർക്ക് ഇതിലും വലിയ ആഘോഷം വേറെയുണ്ടാകില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

  • Ram Mandir Live Updates: രാമക്ഷേത്രത്തിൽ കിഴക്ക് ദിശയിൽ നിന്നായിരിക്കും പ്രവേശനം

    ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്ക് ദിശയിൽ നിന്നായിരിക്കുമെന്നും പുറത്തേക്ക് തെക്ക് ദിശയിൽ നിന്നായിരിക്കുമെന്നും ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. പ്രധാന ക്ഷേത്രത്തിലെത്താൻ ഭക്തർക്ക് കിഴക്ക് ദിശയിൽ നിന്നും 32 പടികൾ കയറണം. പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും  250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ്. 392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിലാണ്.

  • Ram Mandir Live Updates: രാമഭക്തരുടെ കാത്തിരിപ്പിന് ഇന്ന് അറുതി വരുമെന്ന് യോഗി...

    COMMERCIAL BREAK
    SCROLL TO CONTINUE READING

    അത്ഭുതകരവും അവിസ്മരണീയവും അമാനുഷികവുമായ നിമിഷമാണിതെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ എക്‌സിൽ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ശ്രീരാമന്റെ പുണ്യ ജന്മസ്ഥലമായ ശ്രീ അയോധ്യധാമിൽ ശ്രീ രാംലാല്ലയുടെ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് പൂർത്തിയാകുമെന്നും യോഗി കുറിച്ചിട്ടുണ്ട്. എണ്ണമറ്റ രാമഭക്തരുടെ കാത്തിരിപ്പാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പൂവണിയാൻ പോകുന്നത്. വിശ്വാസത്തിന്റെയും ഭക്തിയുടെയും സാഗരത്തിൽ മുങ്ങി രാജ്യം മുഴുവൻ 'രാമമയ'മായിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.

     

  • Ram Mandir Live Updates: 11:30 നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12:20 ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രാമന്റെ രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

  • Ram Mandir Live Updates: പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ.

     

  • Ram Mandir Live Updates: അയോധ്യ നഗരം ശരിക്കും ഒരു നവവധുവിനെപ്പോലെ ഒരുങ്ങിയിരിക്കുകയാണ്. പ്രതിഷ്ഠയ്ക്ക് മുമ്പ് രാമക്ഷേത്രത്തിന്റെ മഹത്വം ലോകമെങ്ങും നിറഞ്ഞിരിക്കുകയാണ്. പൂക്കൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രം കാണാൻ കൂടുതൽ മനോഹരമായിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link