Plum Fruit: വലുപ്പത്തിൽ കുഞ്ഞനെങ്കിലും ആരോഗ്യത്തിൽ മുന്നിലാ! പ്ലമ്മിന്റെ ഈ ഗുണങ്ങൾ അറിയാമോ?

പഴമായും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. 

രുചിയിൽ കുറച്ച് പുളിയും മധുരവുമെല്ലാം ഇടകലർന്ന പഴമാണ് പ്ലം. ഇവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. പഴമായും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാവുന്നതാണ്. പ്ലമ്മിന്റെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

1 /7

പ്ലം പഴത്തിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറിയ അളവില്‍ പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാവുന്നതാണ്.

2 /7

നാരിനാൽ സമ്പന്നമാണ് പ്ലം. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണകരം.    

3 /7

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

4 /7

പ്ലം പഴത്തിൽ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.     

5 /7

സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ പ്ലം ദിവസേന കഴിക്കുന്നത് ഗുണം ചെയ്യും.  

6 /7

പ്ലമ്മിൽ നല്ല പോലെ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ദിവസേന കഴിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് പരി​ഹരിക്കുവാൻ സഹായിക്കും.  

7 /7

പ്ലം പഴത്തിലടങ്ങിയിട്ടുള്ള ഇരുമ്പ് മുടി കരുത്തോടെ വളരുവാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola