Exit Poll 2022 Live: ഗുജറാത്തും ഹിമാചലും ആര് ഭരിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ
ഇരു സംസ്ഥാനങ്ങളിലെയും ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം നിങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ന്യൂഡൽഹി: ഗുജറാത്ത്-ഹിമാചൽ സംസ്ഥാനങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. വളരെ അധികം ആകാംക്ഷയോടെയാണ് ഇരു സംസ്ഥാനങ്ങളിലെയും ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം നിങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
Latest Updates
Gujarat Elections Exit Polls Results - ഗുജറാത്തിൽ ബിജെപി തുടരും. 110-125 സീറ്റുകൾ നേടാൻ സാധ്യത. കോൺഗ്രസ് 45-60 സീറ്റുകൾ നേടും. എഎപി 1-5 സീറ്റ് വരെ നേടും. മറ്റുള്ളവർ നാല് വരെ സീറ്റുകൾ നേടിയേക്കും. ആകെ 182 സീറ്റുകളാണ് ഗുജറാത്ത് നിയമസഭയിൽ ഉള്ളത്.
സെൻട്രൽ ഗുജറാത്തിൽ നിന്നും ബിജെപി 35 സീറ്റകൾ സ്വന്തമാക്കു. കോൺഗ്രസിന് 17 സീറ്റുകൾ ലഭിക്കും. എഎപി രണ്ട് സീറ്റുകൾ വരെ ലഭിക്കാൻ സാധ്യത
Gujarat Elections Exit Polls Results : സെൻട്രൽ ഗുജറാത്ത് (54 സീറ്റുകൾ)
ബിജെപി - 49 %
കോൺഗ്രസ് - 40%
എഎപി - 9%
Gujarat Elections Exit Polls Results : വടക്കൻ ഗുജറാത്ത് (32 സീറ്റുകൾ)
ബിജെപി - 49 %
കോൺഗ്രസ് - 40%
എഎപി - 1%
മറ്റുള്ളവർ - 4 %
ഗുജറാത്തിൽ റെക്കോർഡ് സീറ്റുകളുമായി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ പറഞ്ഞു
ഹിമാചൽ പ്രദേശിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്നാണ് സൂചന. കോൺഗ്രസിന് 20 മുതൽ 25 വരെ സീറ്റുകൾ ലഭിക്കും. അതേ സമയം ആം ആദ്മി പാർട്ടിക്ക് 0 മുതൽ 3 വരെ സീറ്റുകൾ ലഭിക്കും. ഇവ കൂടാതെ മറ്റുള്ളവരുടെ അക്കൗണ്ടിൽ 0 മുതൽ 5 വരെ സീറ്റുകൾ പോകുന്നതായി കാണുന്നു
ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 47 ശതമാനം വോട്ടും കോൺഗ്രസിന് 41 ശതമാനം വോട്ടുമാണ് ലഭിക്കുക. ഇവരെക്കൂടാതെ ആം ആദ്മി പാർട്ടിക്ക് 2 ശതമാനവും മറ്റുള്ളവർക്ക് 10 ശതമാനവും വോട്ട് നേടാം.
ഹിമാചൽ പ്രദേശിൽ 68 ഉം, ഗുജറാത്തിൽ 182 ഉം മണ്ഡലങ്ങൾ ജനവിധി തേടുന്നു
വൈകുന്നേരം അഞ്ചരയോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ സീ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്നത്