തെറ്റായ ജീവിതശൈലി, പോഷക ആഹാര കുറവ്, കൃത്യമായ സംരക്ഷണമില്ലായ്മ ഒക്കെ മുടി പൊഴിച്ചിലിന് കാരണമാകാറുണ്ട്.
മുടികൊഴിച്ചില്‍ കാരണം പൊറുതി മുട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. തെറ്റായ ജീവിതശൈലി, പോഷക ആഹാര കുറവ്, കൃത്യമായ സംരക്ഷണമില്ലായ്മ ഒക്കെ മുടി പൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിലും താരനും തലയോട്ടിയിലെ വരൾച്ചയുമൊക്കെ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പാക്കുകളെ പരിചയപ്പെട്ടാലോ....
ഉണങ്ങിയ നെല്ലിക്ക കുരു കളഞ്ഞ് വെളിച്ചെണ്ണയിലിട്ട് തിളപ്പിക്കുക. ചൂട് മാറിയതിന് ശേഷം എണ്ണ അരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് ഇത് കഴുകി കളയാം.
മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്.
ചെമ്പരത്തി പൂവ്, ചെമ്പരത്തി ഇല എന്നിവ നന്നായി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് വെളിച്ചെണ്ണ ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. അതിലേയ്ക്ക് അരച്ചു വച്ച ചെമ്പരത്തി പേസ്റ്റ് ചേർക്കാം. തണുത്ത ശേഷം ഇത് തലയിൽ പുരട്ടാം.
തേങ്ങാപ്പാലിലേക്ക് അല്‍പ്പം ചതച്ച ഉലുവ ചേര്‍ത്ത് തലയില്‍ തേയ്ക്കുക . 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഒരു കപ്പ് പാലില്‍ ഒരു ടേബിള്‍സ്പൂണ്‍ ഇരട്ടി മധുരത്തിന്റെ വേരും മുക്കാല്‍ ടീസ്പൂണ്‍ കുങ്കുമവും ചേര്‍ത്ത് പേസ്റ്റ് തയാറാക്കുക. ഇതിന് ശേഷം ഇത് മുടിയുടെ വേര് മുതല്‍ തേച്ച് പിടിപ്പിക്കുക. കുറച്ച് കഴിഞ്ഞ് കഴുകി കളയാം.
4 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ നാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേയ്ക്കാം. 20 മിനിറ്റു ശേഷം മുടി ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
കറ്റാർ വാഴ ജെൽ, ആര്യവേപ്പില പേസ്റ്റ്, ഉലുവ പേസ്റ്റ് തുടങ്ങിയവയും മികച്ച ഹെയർ പാക്കുകളാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)