പ്രതിരോധമന്ത്രി നിർമല സീതാരാമൻ കാബിനറ്റ് കമ്മിറ്റിയിൽ

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ സാമ്പ​ത്തി​ക, രാഷ്ട്രീയ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 

Last Updated : Sep 12, 2017, 06:05 PM IST
പ്രതിരോധമന്ത്രി നിർമല സീതാരാമൻ കാബിനറ്റ് കമ്മിറ്റിയിൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ സാമ്പ​ത്തി​ക, രാഷ്ട്രീയ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 

ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യു​ടെ പു​നഃ​സം​ഘ​ട​ന​യി​ൽ കാ​ബി​ന​റ്റ് പ​ദ​യി​ലേ​ക്കു​യ​ർ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ നി​ർ​മ​ല സീ​താ​രാ​മന്‍ മുന്‍പ് സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ടിരുന്നു. ഇതിനു പു​റ​മേ​യാ​ണ് ഇ​പ്പോ​ൾ  സാമ്പ​ത്തി​ക, രാഷ്ട്രീയ ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ മു​ഴു​വ​ൻ സ​മ​യ അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി എ​ന്നി​വ​രാ​ണ് സു​ര​ക്ഷ​യ്ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. 

നിര്‍മല സിതരമനെ കൂടാതെ റെയില്‍വേ മന്ത്രി പീയുഷ് ഗോയെല്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും കാ​ബി​ന​റ്റ് ക​മ്മി​റ്റി​യി​ൽ ഉണ്ട്. 

Trending News