Supreme Court പുതിയ പാ‌ർലമെന്റ് നി‌ർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല

കേന്ദ്ര സ‌ർക്കാരിന്റെ സെന്റട്രൽ വിസ്ത പദ്ധതികൾക്കെതിരെ  (Central Vista Project) സുപ്രീം കോടതി. പാർലമെന്റും (Parliament) രാഷ്ട്രഭവനുമടങ്ങന്നു രാജ്യതലസ്ഥാനത്തെ സെൻട്രൽ വിസ്ത പുതുക്കി പണിയുന്നതാണ് സുപ്രീം കോടതി താത്ക്കാലികമായി തടഞ്ഞത്.

Last Updated : Dec 7, 2020, 05:03 PM IST
    • പാർലമെന്റ് പുതിക്കി പണിയുന്നതിന് സുപ്രിം കോടതിയുടെ വിലക്ക്
    • ശിലസ്ഥാപനം നടത്തുന്നതിൽ വിലക്കില്ല
    • 971 കോടി രൂപ ചെലവിലാണ് പുതിയ മന്ദിരം പണിയുന്നത്
Supreme Court പുതിയ പാ‌ർലമെന്റ് നി‌ർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല

ന്യൂ ഡൽഹി: പാർലമെന്റ് മന്ദിരമടങ്ങുന്ന പ്രദേശങ്ങൾ പുതുക്കി പണിയുന്ന സെന്റ്ട്രൽ വിസ്ത പദ്ധതി (Central Vista Project) സുപ്രീം കോടതി (Supreme Court) താത്ക്കാലികമായി തടഞ്ഞു. എന്നാൽ ഡിസംബർ 10ന് നടത്താൻ തീരുമാനിച്ച പുതിയ പാ‌ർലമെന്റ് മന്ദിരത്തിന്റെ ശിലസ്ഥാപം കോടതി വിലക്കിൽ നിന്ന് ഇളവ് നൽകി. 

പ‍ദ്ധതിയുള്ളപ്പെടുത്തിയ സ്ഥലങ്ങളിൽ തുടർ പ്രവർത്തനങ്ങൾക്കും മരം മുറിക്കുന്നതിനും കെട്ടിങ്ങൾ പൊളിച്ചുമാറ്റുന്നതിനുമാണ് കോടതി താത്ക്കാലിക വിലക്കേർപ്പെടുത്തിത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് നി‌ർമാണ പ്രവർത്തനങ്ങൾ ഒഴിച്ച് മറ്റുള്ളവയുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ നി‌ർമാണ പ്രവർത്തനുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. സ്റ്റേ നൽകിയില്ലയെന്ന് കരുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കോടതി കേന്ദ്രത്തെ താക്കീതായി അറിയിക്കുകയും ചെയ്തു. സർക്കാ‌ർ കോടതി കാണിച്ച മര്യാദ തിരിച്ചും കാണിക്കണമെന്ന് സുപ്രീം കോടതി എടുത്തു പറയുകയുണ്ടായി.

Also Read: Delhi Police ന്റെ പ്രത്യേക സെല്ല് 5 തീവ്രവാദികളെ അറസ്റ്റ് ചെയ്തു

പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാ‌ർലമെന്റും (Parliament) അതിന് സമീപം മൂന്നര കിലോമീറ്റർ ചുറ്റളവിൽ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമടങ്ങുന്നത് നവീകരിക്കുന്നതാണ് സെന്റട്രൽ വിസ്ത പദ്ധതി. എന്നാൽ നിലവിലെ പാർലമെന്റ് മന്ദിരം പൈതൃകമായി തന്നെ നിലനിർത്തുമെന്ന് പദ്ധതിയിൽ പറയുന്നത്. 

Also Read: ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം കരുതണം?

പുതിയ പാ‌ർലമെന്റ് 971 കോടി രൂപ ചെലവിൽ 2022ൽ പൂർത്തിയാക്കാനാണ് സർക്കാരിന്റെ തീരുമാനം. ലോക്സഭയിൽ 888 പേർക്കും രാജ്യസഭയിൽ 384 പേർക്കും ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതാണ് പുതിയ മന്ദിരത്തിന്റെ രൂപരേഖ. എന്നാഷ സെന്റട്രൽ വിസ്തക്കായി കേന്ദ്രം 20,000 കോടി രൂപയാണ് ചെലവാക്കുന്നത്. എന്നാൽ ഈ നിലവിൽ സാഹചര്യത്തിൽ ഇത്രയധികം രൂപ ചെലവിൽ നി‌ർമാണം മുന്നോട്ട് കൊണ്ടുപോകുന്ന സർക്കിരിനെതിരെ വിമർശനം ഉയർന്നിട്ടമുണ്ട്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News