ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം കരുതണം?

കോവിഡ് സാഹചര്യത്തിൽ കേരളത്തിലെ ആദ്യ വോട്ടെടുപ്പിൽ വോട്ടിനൊപ്പം സുരക്ഷയും കരുതണം. മാ‌ർച്ചിലെ അടച്ചിടല്ലിന് ശേഷം ഏറ്റവും കൂടുതൽ പേർ പൊതുയിടങ്ങളിൽ ഇറങ്ങുന്ന സാഹചര്യമാണ് നാളെ മുതൽ നടക്കുന്ന വോട്ടെടുപ്പ്.

Last Updated : Dec 7, 2020, 02:42 PM IST
    • വോട്ട് ചെയ്യാനായി പോകുമ്പോൾ എന്തെല്ലാം കരുതണം?
    • എങ്ങനെയാണ് മുഖ മറയ്ക്കേണ്ടത്?
    • കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ?
ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം കരുതണം?

തിരുവനന്തപുരം: സാധരണ പോലെ Voters IDയും എടുത്ത് ഇത്തവണ വോട്ട് ചെയ്യാൻ പോകാൻ സാധിക്കില്ല. ഇത്തവണ ചില കാര്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണ് നാളെ മുതൽ മൂന്നുഘട്ടങ്ങളിലായി നടക്കാൻ പോകുന്നത്. അവകാശമായ വോട്ടിനൊപ്പം ഇത്തവണ നമ്മുടെയും സുരക്ഷ നമ്മൾ തന്നെ കരുതണം. 

എന്തെല്ലാം കരുതണം?

സാധരണയായി വോട്ട് ചെയ്യാൻ പോകുമ്പോൾ നമ്മൾ കരുതേണ്ടത് നമ്മുടെ Voters ID കാർഡും കൂടെ തിരിച്ചറിയൽ രേഖകളായ ആധാർ കാർഡ്, പാസ്പോർട്ട്, Driving License, ഫോട്ടോ പതിപ്പിച്ചിട്ടുള്ള SSLC സെർട്ടിഫിക്കേറ്റ് തുടങ്ങിയവയിലെ ഏതെങ്കിലും ഒന്നിന്റെ കോപ്പിയും കൂടിയാണ്. ഇത്തവണ വോട്ട് ചെയ്യാനായി ഇതും മാത്രം കരുതിയാൽ പോരാ . തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം വോട്ട് ചെയ്യാൻ വരുന്നവർ എല്ലാവരും നി‌ബന്ധമായും മാസ്ക് (Mask) ധരിക്കണം. മാസ്ക് ധരിക്കാതെ വരുന്നവർക്ക് പോളിങ് ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയുമില്ല.

Also Read: Local body election: സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്

Mask മാത്രം മതിയോ?

തെരഞ്ഞെടുപ്പിന്റെ കമ്മീഷന്റെ തീരുമാനപ്രകാരം മാസ്കും തിരിച്ചറിയൽ രേഖകളും മാത്രം മതി. പക്ഷേ നമ്മുടെ സുരക്ഷയ്ക്ക് മാസ്ക് മാത്രം പോരാ. സാധാരണയായി പോളിങ് ബൂത്തിന്റെ മുന്നിലായി തിങ്ങി നിൽക്കുന്ന നീണ്ട ക്യൂകളാണുള്ളത്. ഏറ്റവും കൂടുതൽ സുരക്ഷ ഭീഷിണിയും ഇതാണ്. അതിനാൽ തെരഞ്ഞുടപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം എല്ലാവരും 6 അടി ദൂരത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതാണ്. കൂടാതെ മാസ്ക് കൃത്യമായി വായും മൂക്കും മറയ്ക്കത്തക്കവിധം ധരിക്കേണ്ടതുമാണ്. 

സാനിറ്റൈസർ (Sanitizer) നമ്മൾ കരുതണോ?

എല്ലാ പോളിങ് ബൂത്തിലും sanitizer സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്. എന്നാൽ അത് പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ സ്വന്താമായി sanitizer കരുതുന്നത് എത്രയും നല്ലതാണ്. അതുകൊണ്ട് പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ sanitizer ഉപയോ​ഗിച്ച് അണുവിമുക്തമാക്കണം. എപ്പോഴും ശ്രദ്ധിക്കുക പരമാവധി 3 പേ‌ർക്ക് മാത്രമെ ഒരെ സമയം പോളിങ് ബുത്തിനുള്ളിൽ നിൽക്കാൻ സാധിക്കു.

Also Read: ആദ്യം പാലം , പിന്നെ വോട്ട്

Mask എപ്പോഴെങ്കിലും മുഖത്ത് നിന്ന് മാറ്റണോ?

പോളിങ് ബൂത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ അവിടെയുള്ള തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടാൽ മാത്രമെ മാസ്ക് മുഖത്ത് നിന്ന് മാറ്റാൻ പാടുള്ളൂ. തിരിച്ചറിയൽ രേഖകളിൽ എന്തെങ്കിലും സംശയം വരുന്ന സാഹചര്യത്തിൽ മാത്രമെ പോളിങ് ഓഫിസർ നിങ്ങളുടെ മാസ്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടുക. അല്ലാത്തപക്ഷം മാസ്ക് നി‌‍ർബന്ധമായും കൃത്യമായും തന്നെ മുഖത്ത് കാണണം.

പേന കൊണ്ടുപോകണോ?

ബൂത്തിൽ പേനയുടെ സൗകര്യം ഏ‌ർപ്പെടുത്തിട്ടുണ്ടെങ്കിലും നമ്മുടെ സുരക്ഷയ്ക്കായി പേന നമ്മൾ കരുതുന്നത് നല്ലതായിരിക്കും. കാരണം നമ്മൾക്ക് മുമ്പും ശേഷം നിരവധി പേർ ആ പേന ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതിനാൽ സ്വന്തമായി പേന കൊണ്ടുപോകുന്നത് തന്നെയാണ് ഉചിതം.

Also Read: Local Body Election: കൊട്ടിക്കലാശമില്ലതെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Sanitizer, കയ്യിൽ പുരട്ടുന്ന മഷിയെ മായിക്കുമോ?

വോട്ട് ചെയ്യുമ്പോൾ മഷി പരുട്ടുന്നത് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. Sanitizer ഉപയോഗിച്ചാൽ മഷി മായത്തില്ലെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്  വോട്ട് ചെയ്ത് ഇറങ്ങമ്പോഴും sanitizer ഉപയോ​ഗിക്കണം. പേന ഉപയോ​ഗിക്കുന്നത് പോലെ നിരവധി പേ‌ർ ബാലറ്റ് മെഷിനിൽ വോട്ട് രേഖപ്പെടുത്തുന്നതിനാൽ, വോട്ട് നൽകിയതിന് ശേഷം വീണ്ടും ഒരു പ്രാവിശ്യം കൂടി sanitizer ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എപ്പോഴും ശ്രദ്ധിക്കുക പല മുന്നണികൾ നിങ്ങളോട് വന്ന് വോട്ട് ഉറപ്പിക്കാനായി വന്ന് സംസാരിക്കും. ആസമയങ്ങളിൽ നിങ്ങൾ തന്നെ സാമൂഹിക ആകലം പാലിക്കാൻ ശ്രദ്ധിക്കുക.

COVID രോഗികളോ?

കോവിഡ് രോഗികൾക്കും നിരീക്ഷമത്തിലുള്ളവർക്കും വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് 6 മണിക്ക് ശേഷം അവസരമൊരിക്കിട്ടുണ്ട്. ഇവർ കൃത്യമായി PPE കിറ്റ് ധരിച്ച തന്നെ വേണം വോട്ടെടുപ്പ് കേന്ദ്രത്തിലെത്തേണ്ടത്. 

Trending News