PM Modi Balrampur Visit: പ്രധാനമന്ത്രി യുപിയില്‍ സരയു നഹര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും

PM Modi Balrampur Visit: ഉത്തർപ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വലിയ സമ്മാനം നൽകും. കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 11:12 AM IST
  • നാല് പതിറ്റാണ്ടിന് ശേഷമാണ് കനാൽ പണി പൂർത്തിയായത്
  • 1978 ലാണ് പദ്ധതി ആരംഭിച്ചത്
  • 9800 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്
PM Modi Balrampur Visit: പ്രധാനമന്ത്രി യുപിയില്‍ സരയു നഹര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും

ബൽറാംപൂർ: PM Modi Balrampur Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് ഉത്തർപ്രദേശിലെ ബൽറാംപൂർ സന്ദർശിക്കും.  ഉത്തർപ്രദേശിലെ കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 

ബൽറാംപൂരിൽ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി (PM Modi) ഈസ്വപ്‌ന പദ്ധതി രാജ്യത്തിന് സമർപ്പിക്കും. ഈ പദ്ധതിയിലൂടെ 30 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.  ഇവിടെ ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.

Also Read: വീര സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍, അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി മോദി, രാജ്‌നാഥ് സിംഗ്

ഇന്ന് ഉച്ചയ്ക്ക് 12.40ന് ബൽറാംപൂരിലെത്തുന്ന പ്രധാനമന്ത്രി  12.55ന് ഹെലിപാഡിൽ നിന്ന് വേദിയിലേക്ക് പുറപ്പെടും. തുടർന്ന് 1 മണി മുതൽ 2.10 വരെ സരയൂ കനാൽ ദേശീയ പദ്ധതിയുടെ സമർപ്പണ പരിപാടി ഉണ്ടായിരിക്കും. ശേഷം ഉച്ചയ്ക്ക് 2.20ന് ബൽറാംപൂർ ഹെലിപാഡിൽ നിന്ന് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

പദ്ധതിയുടെ ആകെ ചെലവ് 98,00 കോടി രൂപയാണ്. 14 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലം നൽകുന്ന പദ്ധതി കിഴക്കൻ യുപിയിലെ 6,200 ഗ്രാമങ്ങളിലെ 30 ലക്ഷത്തോളം കർഷകർക്ക് പ്രയോജനം ലഭിക്കും.

Also Read: Raisins and Honey Benefits: ഉണക്കമുന്തിരിയുടെയും തേനിന്റെയും ആശ്ചര്യ ഗുണം പുരുഷന്മാർക്ക് നൽകും കിടിലം ഫലം!

പദ്ധതിയുടെ ഗുണം കിഴക്കൻ ഉത്തർ പ്രദേശിലെ ബഹ്റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, ഗോരഖ്പൂർ, മഹാരാജ്ഗഞ്ച്, ഗോണ്ട, സിദ്ധാർത്ഥനഗർ, ബസ്തി, സന്ത് കബീർ നഗർ എന്നീ ഒൻപത് ജില്ലകൾക്കാണ് ലഭിക്കുക.  പദ്ധതിയിലൂടെ കിഴക്കൻ യുപിയിലെ അഞ്ച് നദികളായ ഘഘര (Ghaghara River), സരയു, രപ്തി, ബംഗംഗ, രോഹിണി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. 

ഈ പദ്ധതിയിലൂടെ പ്രദേശത്തേക്ക് മുഴുവൻ ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്താൻ കഴിയും. അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുക വഴി ജലലഭ്യത ഉറപ്പ് വരുത്താനും കാർഷികാവശ്യങ്ങൾക്ക് അനുസരിച്ച് വേണ്ട ജല ലഭ്യത ഉറപ്പ് വരുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

Also Read: Uttar Pradesh | ചുവന്ന തൊപ്പി ഉത്തർപ്രദേശിന് റെഡ് അലർട്ട്; അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി, തിരിച്ചടിച്ച് അഖിലേഷ് യാദവ്

9800 കോടി രൂപ ചെലവിൽ നിർമിച്ച കനാൽ

1978 ൽ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും ബജറ്റ് പിന്തുണ ഇല്ലാതായതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയുടെ കാരണത്തിലും പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ചിരുന്നു.  ശേഷം 2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് വീണ്ടും ജീവൻ നൽകുകയായിരുന്നു.

അദ്ദേഹത്തിന്റെ ശ്രമഫലമായി സരയൂ നഹർ ദേശീയ പദ്ധതിയെ കൃഷി സിഞ്ചായി യോജനയുടെ കീഴിലേക്ക് മാറ്റി പ്രവർത്തികൾ പുന:രാരംഭിച്ചു. ഇതോടെ 14 ലക്ഷം ഹെക്ടർ വയലുകളിൽ ജലസേചനത്തിന് വെള്ളം ലഭിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News