New Delhi: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിന്‍റെയും മറ്റ് പ്രതിരോധ ഉദ്യോഗസ്ഥരുടെയും ഭൗതികശരീരം വൈകിട്ട് തമിഴ്‌നാട്ടിൽ നിന്ന് ന്യൂഡൽഹിയിലെ പാലം എയർബേസിൽ എത്തിച്ചു.
സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സേനാ മേധാവികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
CDS ജനറൽ ബിപിൻ റാവത്തിന്‍റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാലം എയർബേസിൽ സന്ദർശിച്ചു.
#WATCH PM Narendra Modi leads the nation in paying tribute to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the military chopper crash yesterday pic.twitter.com/6FvYSyJ1g6
— ANI (@ANI) December 9, 2021
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട 13 പേരില്‍ 3 പേരുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞവരില്‍ ബിപിന്‍ റാവത്ത്, റാവത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ DNA പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയുന്ന മുറയ്ക്ക് ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Prime Minister Narendra Modi pays last respects to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the #TamilNaduChopperCrash yesterday. pic.twitter.com/QT3JHKTedq
— ANI (@ANI) December 9, 2021
CDS ജനറൽ ബിപിൻ റാവത്തിന്‍റെ മൃതദേഹം രാവിലെ പൊതു ദര്‍ശനത്തിന് വച്ച ശേഷം 2 മണിയ്ക്കായിരിയ്ക്കും സംസ്കാര ചടങ്ങ് നടക്കുക.
Defence Minister Rajnath Singh pays last respects to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the #TamilNaduChopperCrash yesterday. pic.twitter.com/TZI0XoAUZd
— ANI (@ANI) December 9, 2021
അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല എങ്കിലും, മോശം കാലാവസ്ഥയാണ് ദുരന്തത്തിന് വഴി തെളിച്ചത് എന്നാണ് അനുമാനം. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുകയെന്നും, പാർലമെന്റിൽ സംസാരിക്കവെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
Delhi | NSA Ajit Doval pays tributes to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the IAF chopper crash yesterday pic.twitter.com/7owdaiZPfh
— ANI (@ANI) December 9, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...