Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi

ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 09:09 AM IST
  • പ്രധാനമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു
    യോഗ്യരായ എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
    ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് പ്രധാനമന്ത്രി സ്വീകരിച്ചത്
Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.  ഇന്നുമുതൽ കൊറോണ വാക്സിന്റെ രണ്ടാം ഘട്ടം (Corona Vaccination Drive) ആരംഭിച്ചിട്ടുണ്ട്.  60 വയസിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി ഇന്ന് വാക്‌സിൻ സ്വീകരിച്ചത്. 

Also Read: Covid19: രണ്ടാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം

ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ (Covaxin) കുത്തിവെപ്പാണ് പ്രധാനമന്ത്രി ഇന്ന് സ്വീകരിച്ചത്.  ഇക്കാര്യം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'എയിംസിൽ കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് എടുത്തു. കോവിഡ് -19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വാക്സിൻ എടുക്കാൻ യോഗ്യരായ എല്ലാവരോടും വാക്സിൻ എടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് നിൽക്കൂ കൊറോണ വൈറസിൽ നിന്ന് ഇന്ത്യയെ മുക്തമാക്കു' എന്നാണ് അദ്ദേഹം (PM Modi) ട്വിറ്ററിൽ കുറിച്ചത്.  

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെക്കിന്റെ കോവാക്സിൻ (Covaxin)  ആദ്യ ഡോസ് എടുത്തതായും ഡൽഹിയിലെ എയിംസിൽ ജോലി ചെയ്യുന്ന പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി നിവേദ Sister P Niveda)വാക്‌സിൻ ഡോസ് നൽകിയതായും പ്രമുഖ വാർത്താ ഏജൻസിയായ ANI അറിയിച്ചു. ഭാരത് ബയോടെക് നിർമ്മിക്കുന്ന തദ്ദേശീയ വാക്സിനാണ് കോവാക്സിൻ.  കോവാക്സിനുപുറമെ ഇന്ത്യയിൽ അടിയന്തരമായി ഉപയോഗിക്കാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനായ Covishield നും ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News