ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷന്റെ എല്ലാ ഡോസുകളും എടുത്തിരിക്കണമെന്ന നിബന്ധന പാലിക്കണം.
Novavax COVID Vaccine: നോവാവാക്സിന്റെ കോവിഡ്-19 വാക്സിന് 12-17 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ" എന്ന പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ട് മധ്യ പ്രദേശിലെ ഒരു സ്കൂളില്‍ നടന്ന കോവിഡ് വാക്സിനേഷന് പ്രോഗ്രാം വന്‍ വിവാദത്തിലേയ്ക്ക്. ആരോഗ്യമേഖലയില്‍ നടന്ന അശ്രദ്ധയുടെ ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്.
Vaccination Campaign: സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ മൂന്ന് ദിവസം സംഘടിപ്പിക്കും. സ്കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
കോവിഡ് കാലത്തിന്‍റെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് അറബ് രാജ്യങ്ങൾ. നേരത്തെ യുഎഇ സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാരത്തിനുമായി പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വാക്സിൻ സർട്ടിഫിക്കറ്റ് മതി എന്നുള്ളതാണ് ഏറ്റവും പുതിയ ഇളവ്.
വിദഗ്ധ സംഘത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് എപ്പോൾ വാക്സിനേഷൻ നൽകണമെന്നും ഏത് പ്രായക്കാർക്കാണ് വാക്സിനേഷൻ നൽകേണ്ടതെന്നും സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
ഗുണഭോക്താക്കൾക്ക് വാക്‌സിനേഷൻ സ്ഥിതി പൂർണമായും വാക്‌സിനേഷൻ എടുത്തതിൽ നിന്ന് ഭാഗികമായി വാക്‌സിൻ എടുത്തതിലേക്കോ വാക്‌സിനേഷൻ എടുക്കാത്തതിലേക്കോ മാറ്റാനും ഭാഗികമായി വാക്‌സിൻ എടുത്തതിൽ നിന്നും വാക്‌സിൻ എടുക്കാത്തതിലേക്കും മാറ്റാൻ സാധിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Covid Vaccination: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.