Covid19: രണ്ടാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം

 രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ്.    

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 08:23 AM IST
  • ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം
  • ണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.
  • സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും
Covid19: രണ്ടാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് (Corona Vaccination Drive) ഇന്ന് തുടക്കമാകും. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ്.

ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ (Corona Vaccination Drive) രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. രണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. 

Also Read: Mega COVID Vaccination തുടക്കമിട്ട് ഇന്ത്യ; കാണാം ഇന്ത്യയിലെ Vaccination ന്റെ ആദ്യ ദിനം

സര്‍ക്കാര്‍ ആശുപത്രികളില്‍ (Government Hospital) വാക്‌സിന്‍ സൗജന്യമായിരിക്കും എന്നാൽ  സ്വകാര്യ ആശുപത്രികള്ളിൽ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്. അതായത് ശരിക്കും ഒരു ഡോസിന്റ വില 150 രൂപ എന്നാർത്ഥം.  

ഇതിനിടയിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുകയാണ്. മഹാരാഷ്ട്രയിലെ (Maharashtra) പൂനെയില്‍ കൊവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ നീട്ടിയിട്ടുണ്ട്.  അതുപോലെതന്നെ ഒഡീഷയിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഒഡീഷ ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

പ്രതിരോധ കുത്തിവയ്പ്പിനായി രാജ്യത്തൊട്ടാകെയുള്ള പതിനായിരം സർക്കാർ കേന്ദ്രങ്ങളും, ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾക്ക് അവരുടെ അടുത്തുള്ള കേന്ദ്രത്തിൽ പോയി വാക്സിൻ ഡോസ് എടുക്കാൻ കഴിയും. സർക്കാർ ആശുപത്രികളിൽ എല്ലാവർക്കും സൗജന്യ വാക്സിൻ ഡോസുകൾ നൽകും.  

വാക്സിനേഷനായി ആളുകൾ ആദ്യം Co-WIN അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ നിങ്ങളുടെ ഫോണിൽ ഈ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനാകും. അല്ലെങ്കിൽ www.cowin.gov.in ലേക്ക് പോയി രജിസ്റ്റർ ചെയ്യാം. ഇതിനായി നിങ്ങൾക്ക് ആധാർ കാർഡ്, ഇലക്ടറൽ ഫോട്ടോ ഐഡി കാർഡ് (EPIC), ഔദ്യോഗിക ഐഡി കാർഡ് എന്നിവ ആവശ്യമാണ്. രജിസ്ട്രേഷന് ശേഷം, നിങ്ങൾക്ക് ഒരു തീയതിയും സമയവും ലഭിക്കും, അതേ ദിവസം തന്നെ നിങ്ങൾക്ക് വാക്സിനേഷൻ നൽകും. വാക്സിൻ ആദ്യ ഡോസ് എടുത്ത ശേഷം, മൊബൈൽ അപ്ലിക്കേഷനിൽ നിങ്ങൾക്ക് ഒരു ക്യുആർ കോഡ് സർട്ടിഫിക്കറ്റും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News