മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാൾ സമ്മാനം അതാവട്ടെ: PM Modi

പിറന്നാൾ സമ്മാനമായി എന്താണ് വേണ്ടത് എന്ന ചോദ്യത്തിനാണ് വ്യത്യസ്ത മറുപടിയുമായിട്ടാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.  

Last Updated : Sep 18, 2020, 09:06 PM IST
    • പിറന്നാളാഘോഷങ്ങൾക്ക് ശേഷം ഇതാ ഒരു പുതിയ ട്വീറ്റുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.
    • പിറന്നാൾ സമ്മാനമായി എന്താണ് വേണ്ടത് എന്ന ചോദ്യത്തിനാണ് വ്യത്യസ്ത മറുപടിയുമായിട്ടാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.
    • തന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ട്വിറ്ററിലൂടെ നന്ദി അറിയിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക; പിറന്നാൾ സമ്മാനം അതാവട്ടെ: PM Modi

ന്യുഡൽഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാൾ  കൊറോണ (Covid19) മാനദണ്ഡങ്ങൾ പാലിച്ച് രാജ്യം ഇന്നലെ വിപുലമായി ആഘോഷിച്ചു.  നരേന്ദ്ര മോദിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.  പിറന്നാളാഘോഷങ്ങൾക്ക് ശേഷം ഇതാ ഒരു പുതിയ ട്വീറ്റുമായി PM Narendra Modi രംഗത്തെത്തിയിരിക്കുകയാണ്. 

Also read: Jammu-Kashmir: മറ്റൊരു പുല്‍വാമ ലക്‌ഷ്യമിട്ട് ഭീകരര്‍, പ​രാ​ജ​യ​പ്പെ​ടു​ത്തി​ സൈന്യം !!

പിറന്നാൾ സമ്മാനമായി എന്താണ് വേണ്ടത് എന്ന ചോദ്യത്തിനാണ് വ്യത്യസ്ത മറുപടിയുമായിട്ടാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.  തനിക്ക് പിറന്നാള്‍ സമ്മാനമായി എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് ചെയ്യേണ്ടതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.  തന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ട്വിറ്ററിലൂടെ നന്ദി അറിയിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

Also read: ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

പിറന്നാൾ  സമ്മാനമായി എന്താണ് വേണ്ടതെന്ന് നിരവധി പേരാണ് തന്നോട് ചോദിച്ചതെന്നും എനിക്ക് വേണ്ടത് എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം.  സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.  ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. ആരോഗ്യമുള്ള  ലോകം സൃഷ്ടിക്കാം  എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

 

 

 

Trending News