Jammu-Kashmir: മറ്റൊരു പുല്‍വാമ ലക്‌ഷ്യമിട്ട് ഭീകരര്‍, പ​രാ​ജ​യ​പ്പെ​ടു​ത്തി​ സൈന്യം !!

ജമ്മു- കാശ്മീരില്‍ ശക്തമായ  ഭീകരാക്രമണത്തിനുള്ള പദ്ധതികള്‍ മെനയുകയാണ് ഭീകരര്‍...  മറ്റൊരു പുല്‍വാമ (Pulwama attack) ആവര്‍ത്തിക്കാനുള്ള ഭീകരരുടെ നീക്കം തകര്‍ത്ത് ഇന്ത്യം സൈന്യം (Indian Army). 

Last Updated : Sep 18, 2020, 06:40 AM IST
  • ജ​മ്മു-കശ്മീരിലെ ഗ​ഡി​ക​ലി​ല്‍ ഹൈ​വേ​യോ​ട് ചേ​ര്‍​ന്ന് 52 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ളാണ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്തത്.
  • പു​ല്‍​വാ​മ​യി​ലേ​തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഭീ​ക​ര​രു​ടെ ശ്ര​മ​മെ​ന്നും ഇ​തു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു
 Jammu-Kashmir: മറ്റൊരു പുല്‍വാമ  ലക്‌ഷ്യമിട്ട് ഭീകരര്‍, പ​രാ​ജ​യ​പ്പെ​ടു​ത്തി​ സൈന്യം !!

ജമ്മു-കശ്മീര്‍: ജമ്മു- കാശ്മീരില്‍ ശക്തമായ  ഭീകരാക്രമണത്തിനുള്ള പദ്ധതികള്‍ മെനയുകയാണ് ഭീകരര്‍...  മറ്റൊരു പുല്‍വാമ (Pulwama attack) ആവര്‍ത്തിക്കാനുള്ള ഭീകരരുടെ നീക്കം തകര്‍ത്ത് ഇന്ത്യം സൈന്യം (Indian Army). 

ജ​മ്മു-കശ്മീരിലെ  ഗ​ഡി​ക​ലി​ല്‍ ഹൈ​വേ​യോ​ട് ചേ​ര്‍​ന്ന് 52 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ളാണ്  (explosives) സൈ​ന്യം പി​ടി​ച്ചെ​ടു​ത്തത്.  പു​ല്‍​വാ​മ​യി​ലേ​തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഭീ​ക​ര​രു​ടെ ശ്ര​മ​മെ​ന്നും ഇ​തു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.  സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച  രാവിലെ സൈന്യം നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്..

ഗ​ഡി​ക​ലി​ലെ ക​രേ​വ പ്ര​ദേ​ശ​ത്തെ  ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 125 ഗ്രാം ​തൂ​ക്കം വ​രു​ന്ന 416 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​റ്റൊ​രു വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ നി​ന്ന് 50 ഡി​റ്റ​ണേ​റ്റു​ക​ളും ക​ണ്ടെ​ടു​ത്തതായി  സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Also read: SCO Meet of NSAs: കശ്മീര്‍ തങ്ങളുടേതെന്ന വാദവുമായി പാക്കിസ്ഥാന്‍!! അജിത് ഡോവല്‍ യോഗം ബഹിഷ്ക്കരിച്ചു

സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.  പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.

Also read: സൈക്കോളജിക്കൽ മൂവുമായി ചൈന; അതിർത്തിയിൽ ഉച്ചഭാഷിണിവഴി തകർപ്പൻ പഞ്ചാബി പാട്ടുകൾ!

Trending News