ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

ബിജെപി(BJP)യുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളി(Akali Dal)ല്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത്. 

Last Updated : Sep 17, 2020, 09:58 PM IST
  • ബില്ലിനെ ആദ്യം അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് അകാലിദള്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു.
  • ബില്ലിനെ എതിര്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ പിന്തുണ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നു അകാലിദള്‍ അറിയിച്ചു.
ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

ന്യൂഡല്‍ഹി: വിവാദമായ ഫാം സെക്ടര്‍ ബില്ലില്‍ (Farm Bill) പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു. ഫാം സെക്ടര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപി(BJP)യുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളി(Akali Dal)ല്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത്. 

സൈക്കോളജിക്കൽ മൂവുമായി ചൈന; അതിർത്തിയിൽ ഉച്ചഭാഷിണിവഴി തകർപ്പൻ പഞ്ചാബി പാട്ടുകൾ!

ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് ഹര്‍സിമ്രതിന്റെ ഭര്‍ത്താവും അകാലിദള്‍ നേതാവുമായ സുഖ്ബിര്‍ ബാദല്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ലോക്സഭയില്‍ ആകെയുള്ള അകാലിദള്‍ നേതാക്കളാണ് സുഖ്ബിര്‍ ബാദലും, ഹര്‍സിമ്രത് കൗര്‍ ബാദലും.

പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

പഞ്ചാബ് (Punjab), ഹരിയാന (Haryana) സംസ്ഥാനങ്ങളില്‍ ഫാം സെക്ടര്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ലോക്സഭയില്‍ ബില്ലവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവയ്ക്കണമെന്ന് അകാലിദള്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ബിജെപി അവഗണിച്ചതോടെയാണ് പ്രതിഷേധവുമായി ഹര്‍സിമ്രത് രംഗത്തെത്തിയത്.

പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്

ബില്ലിനെ ആദ്യം അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് അകാലിദള്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു. ബില്ലിനെ എതിര്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ പിന്തുണ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും അകാലിദള്‍ അറിയിച്ചു. ലോക്സഭയില്‍ അകാലിദള്‍ ബില്ലിനെതിരെ വോട്ട് ചെയ്യും.

ചോദ്യങ്ങളോ ചര്‍ച്ചകളോ അനുവദിക്കാത്ത പ്രത്യേക "ജനാധിപത്യ" രാജ്യമാണ് ഇന്ത്യ...!!

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഇത് നടപ്പിലായാല്‍ നിലവിലുള്ള മിനിമ൦ താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം.

Trending News